മണിപ്പുരില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച്‌ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ മുണ്ടക്കയം ടൗണില്‍ പ്രാര്‍ഥനാറാലി നടത്തി

മുണ്ടക്കയം'. മണിപ്പുരില്‍ സഹനം അനുഭവിക്കുന്നവരുടെ ജീവിത വേദനകള്‍ സ്വന്തം ശരീരത്തിലെ അവയവത്തിന്‍റെ വേദന പോലെ ഏറ്റെടുക്കണമെന്ന് ഉദ്ഘോഷിച്ച്‌ മുണ്ടക്കയം വ്യാകുലമാത ഫൊറോനാ പള്ളിയില്‍നിന്ന് ആരംഭിച്ച റാലി മുണ്ടക്കയം ടൗണ്‍ചുറ്റി സെന്‍റ് മേരീസ് ലാറ്റിൻ പള്ളിയില്‍ സമാപിച്ചു. 

സെന്‍റ് ജൂഡ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. പൗലോസ് നൈനാൻ പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍മാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ വിശുദ്ധ സ്ലീവ കൈമാറി പ്രാര്‍ഥനാറാലി ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് മുത്തനാട്ട്, സെന്‍റ് ജോസഫ് മലങ്കര പള്ളി വികാരി ഫാ. മത്തായി മണ്ണൂര്‍വടക്കേതില്‍, സെന്‍റ് മേരീസ് ലാറ്റിൻ പള്ളി വികാരി ഫാ. ടോം ജോസ് എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത എസ്‌എംവൈഎം ജോയിന്‍റ് ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍ മുഖ്യപ്രഭാഷണം നടത്തി. 

മുണ്ടക്കയം മേഖലയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ പള്ളികളില്‍നിന്നായി അഞ്ഞൂറിലധികം വിശ്വാസികള്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു പ്രാര്‍ഥനാറാലിയില്‍ പങ്കുചേര്‍ന്നു. 

കാഞ്ഞിരപ്പള്ളി രൂപത എസ്‌എംവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഫാ. വര്‍ഗീസ് മഞ്ഞക്കുഴക്കുന്നേല്‍, ഫാ. മാത്യു വാണിയപുരക്കല്‍, വൈസ് പ്രസിഡന്‍റ് അനിറ്റ് കണ്ടെത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ടെസിറ്റ് എഫ്സിസി, ബ്രദര്‍ ആല്‍ബിൻ തൂങ്ങംപറമ്ബില്‍, ജോസ്മി മണിമല, ആല്‍ബിൻ പുത്തൻപുരയ്ക്കല്‍, പുന്നൂസ് കിഴക്കേതലയ്ക്കല്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !