ബംഗാൾ : കൽക്കട്ട മലയാളി അസോസിയേഷൻ സംഗീത സംഗമം വലിയ ജനപങ്കാളിത്വത്തോട് കൂടി 23.7.23 ഞായറാഴ്ച കൊൽക്കത്തയിലെ ബെഹലയിലുള്ള പറക്കോട് ശശി മെമ്മോറിയൽ ഹാളിൽ നടന്നു.
ശ്രീ വേണു കൊൽക്കത്തയുടെ മികവുറ്റ സംഗീത സംവിധാനത്തിന്റെ കീഴിൽ കൊൽക്കത്തയിലെ പ്രധാന ഗായിക ഗായകന്മാരായ ശ്രീനാഥ്, അശ്വിൻ പ്രകാശ്, ഗോപാലകൃഷ്ണൻ, അജയ് കുമാർ, അമ്മു സുധാകരൻ, ഹൃദ്യ വാരിയർ, കാവ്യ മോഹൻ, കാവാലം നന്ദകുമാർ, ലീന എന്നിവർക്കൊപ്പം N P നായർ, കോശി കൊന്നിയൂർ എന്നിവരും ചേർന്ന് സംഗീത സംഗമത്തിന് കൊഴുപ്പേകി.ഗായിക ഗായകന്മാരെ ആദരിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോസ് മുക്കത്ത്, സെക്രട്ടറി ജെയിംസ് വിൽസൺ, ജോയിന്റ് സെക്രട്ടറി പി ഇ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധാകരൻ പുലിയത്ത് എന്നിവർ പൂച്ചെണ്ട് കൈമാറി, ആർട്ട് കൺവീനർ കൃഷ്ണ പി നായർ നന്ദി പ്രകടനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.