കോട്ടയം :കശാപ്പുശാലയില്‍നിന്ന് വിരണ്ടോടിയ മൂരി അഞ്ചുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് നാടിനെ പരിഭ്രാന്തിയിലാക്കി മൂരി എംസി റോഡില്‍ പള്ളിക്കവലയിലടക്കം പാഞ്ഞുനടന്നത്.
തോട്ടുവ ഭാഗത്തുനിന്ന് കുറവിലങ്ങാട് ടൗണിലെത്തിയ മൂരി പ്രഭാതസവാരിക്കാരെയടക്കം ഭയപ്പെടുത്തിയെങ്കിലും ഉപദ്രവിച്ചില്ല. പിന്നീട് കുര്യം ഭാഗത്തേക്ക് മൂരി കറങ്ങിത്തിരിഞ്ഞ് എംസി റോഡിലൂടെ പള്ളിക്കവല ഭാഗത്തെത്തിയാണ് വിളയാട്ടം ആരംഭിച്ചത്.റോഡിലൂടെ നടന്നുനീങ്ങിയ ഒരാളെയാണ് ആദ്യം കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് പള്ളിറോഡിലൂടെ നീങ്ങിയ മൂരി രണ്ടുപേരെക്കൂടി ഉപദ്രവിച്ചു. കശാപ്പുശാലയില്‍നിന്ന് മൂരിയെ പിടികൂടാനെത്തിയ രണ്ടു പേരെയും മൂരി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.
സാരമായി പരിക്കേറ്റ പിറവം കാക്കൂര്‍ കളരിക്കല്‍ ഔസേപ്പി(80)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് കണ്ണംകുളം ജയ്സണ്‍ മാത്യു, കളത്തൂര്‍ വല്ലൂര്‍ തോമസ് എന്നിവര്‍ പരിക്കേറ്റ് കുറവിലങ്ങാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
പുലർച്ചെ നാലോടെ തോട്ടുവാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അറവുശാലയുടെ പരിസരത്തുനിന്നും കയർ പൊട്ടിച്ചോടിയ മൂരി, കുറവിലങ്ങാട് ടൗണിലൂടെയും കുര്യം ഭാഗത്തും ഓടി, മടങ്ങി പള്ളിക്കവല ഭാഗത്ത് എത്തി വഴി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.
മൂരിയുടെ വിളയാട്ടം പള്ളിക്കവലയില്‍ വലിയ പരിഭ്രാന്തിക്കിടയാക്കി. വിവരം അറിഞ്ഞ് കുറവിലങ്ങാട് പൊലീസും അഗ്നിശമനസേനയും സന്നദ്ധസേനാപ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു മൂരിയെ പിടികൂടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.