കൊല്ലം: എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിടുമ്ബോള്‍ ജില്ലയില്‍ 24 പൊലീസ് വാഹനങ്ങള്‍ അടക്കം 33 സര്‍ക്കാര്‍ വാഹനങ്ങളും കുടുങ്ങി.
ഡ്രൈവര്‍മാര്‍ സീറ്റ്ബെല്‍റ്റ് ഇടാത്തതാണ് പൊലീസ് വാഹനങ്ങളെ പ്രധാനമായും കുടുക്കിയത്. മുന്നില്‍ ഇടതുവശത്തിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിഴ ലഭിച്ചിട്ടുണ്ട്.
മറ്റു വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് തന്നെയാണ് പ്രധാന വില്ലനായത്. ജൂണ്‍ അഞ്ച് മുതല്‍ 25 വരെ 22,069 നിയമലംഘനങ്ങളാണ് ജില്ലയിലെ നിരത്തുകളിലുള്ള 53 എ.ഐ ക്യാമറകള്‍ കണ്ടെത്തിയത്.
പൊലീസ് വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് ഡി.ജി.പി ഓഫീസിലേക്ക് ചെലാനുകള്‍ പറക്കും. നിയമലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹൻ സൈറ്റ് വഴിയാണ് തയ്യാറാക്കുന്നത്.
പലപ്പോഴും ഈ സൈറ്റ് തകരാറിലാകുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ക്യാമറ സ്ഥാപിച്ച ശേഷം റൂറല്‍ മേഖലകളില്‍ നിയമലംഘനങ്ങള്‍ കുറവാണെന്നും സിറ്റി പരിധിയിലാണ് കൂടുതലെന്നും മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി.
ദിവസം 1500 ചെലാനുകള്‍
ദിവസം 1000-1500 ചെലാനുകള്‍ അയയ്ക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തി പരിവാഹൻ സോഫ്ട്വെയറില് അപ്ലോഡ് ചെയ്ത ശേഷമാണ് ചെലാൻ തയ്യാറാക്കുന്നത്.
വൈകിട്ട് അഞ്ച് വരെയുള്ള നിയമലംഘനങ്ങള്‍ തയ്യാറാക്കി കണ്ട്രോള് റൂമില്‍ സൂക്ഷിക്കും. തപാല്‍വകുപ്പില്‍ നിന്ന് ആളെത്തിയാണ് വിലാസത്തിലേക്ക് അയക്കുന്നത്. തപാല്‍ ചെലവ് കെല്‍ട്രോണാണ് വഹിക്കുന്നത്.
ക്യാമറക്കണ്ണിലെ പിഴയെണ്ണം
ചെലാൻ ലഭിച്ചത് - 19,598 പേര്‍ക്ക്
ആകെ പിഴത്തുക ₹ 1.36 കോടി
ഇതുവരെ ലഭിച്ചത് ₹ 7,23,000
സീറ്റ് ബെല്‍റ്റ് പിഴ - 13,250 പേര്‍ക്ക്
ബെല്‍റ്റിടാത്ത ഡ്രൈവര്‍മാര്‍ - 3513
മുൻസീറ്റിലെ രണ്ടാമൻ - 3207
ഹെല്‍മെറ്റ് കേസ് - 4,606
മൊബൈല്‍ ഉപയോഗം - 159
ബൈക്കില്‍ മൂന്നുപേര്‍ - 268
കൂടുതല്‍ നിയമ ലംഘനങ്ങള്‍:
അഞ്ചാലുംമൂട്, കരിക്കോട്, കുണ്ടറ, കാവനാട്, രണ്ടാംകുറ്റി, ചിന്നക്കട, പാവൂര്‍ വയല്‍
കെ.എസ്.ഇ.ബി വാഹനങ്ങളെ മാത്രമായി ഒഴിവാക്കാനാകില്ല. വി.ഐ.പി വാഹനങ്ങള്‍ക്കുള്‍പ്പെടെ ചെലാൻ നല്കുമ്പോള് ഒരുവകുപ്പിന് മാത്രം ഇളവ് സാദ്ധ്യമല്ല.
പൊലീസിനും ആംബുലൻസുകള്‍ക്കും ചുവന്ന സിഗ്നല്‍ മറികടക്കല്‍, അമിതവേഗം തുടങ്ങിയവയ്ക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.