കർണാടക :ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളും അറസ്റ്റിൽ.
ബുധനാഴ്ച രാവിലെയാണ് ഇവർ പോലീസ് പിടിയിലായത്. ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിന്റെ എംഡിയായിരുന്ന ഫണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ മുഖ്യപ്രതി ഇതേ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ കൂടിയാണ്.
മറ്റു രണ്ടു പേർക്കൊപ്പമാണ് ഇയാൾ കൃത്യം നടത്തിയത്. വെട്ടുകത്തി, വാൾ, ചെറിയ കത്തി തുടങ്ങി പല ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവർ ഫണീന്ദ്ര സുബ്രഹ്മണ്യനെയും വിനു കുമാറിനെയും ആക്രമിച്ചത്.
പ്രതികൾ ബലപ്രയോഗത്തിലൂടെയാണ് കമ്പനിയുടെ ഉള്ളിൽ പ്രവേശിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് രണ്ട് സംഘങ്ങൾ രൂപീകരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സംഭവദിവസം വൈകുന്നേരം നാലു മണിയോടെയാണ് പ്രതികൾ നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിലുള്ള ഓഫീസിനകത്ത് അതിക്രമിച്ചു കടന്നത്. സംഭവം നടക്കുമ്പോൾ പത്തോളം ജീവനക്കാരും ഓഫീസിനകത്തുണ്ടായിരുന്നു.
മൂവരും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആദ്യം ഫണീന്ദ്രയെ ആണ് ആക്രമിച്ചത്. വിനു കുമാർ തടുക്കാൻ ശ്രമിച്ചതിനിടെ പ്രതികൾ ഇയാൾക്കു നേരെയും തിരിഞ്ഞു.
കൃത്യം നടത്തിയതിനു ശേഷം പ്രതികൾ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. ഫണീന്ദ്രയെയും വിനുവിനെയും ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.