ഈ കത്ത് എഴുതിയിരിക്കുന്നത് പാലാക്കാരി ചേച്ചി അല്ല ഇടക്കാലത്ത് പാലായിൽ വന്നു കൂടിയ ചേച്ചിയാണ് ഈ കത്തിന്റെ പിന്നിലെ നായിക എന്ന് അരിയാഹാരം കഴിക്കുന്ന ഏവർക്കും അറിയാം.
ഈ ചേച്ചിക്ക് മാണി സാറിന്റെ മരണശേഷം പാലാ എംഎൽഎ ആകണമെന്ന ആഗ്രഹമുണ്ടായിരുന്നു നടന്നില്ല .
അതിനുശേഷം ചേച്ചിയുടെ പ്രിയ ഭർത്താവിനെ എംഎൽഎ ആക്കാൻ ശ്രമം നടത്തി അതും പാലാക്കാർ അനുവദിച്ചില്ല.
കാരണം യുഡിഎഫ് പ്രസ്ഥാനത്തെ വഞ്ചിച്ചതിന്റെ പ്രഹരമാണ് പാലായിലെ ജനങ്ങൾ ചേച്ചിക്കും ചേട്ടനും നൽകിയത് എന്ന് വിസ്മരിക്കരുത്.
പിന്നെ എന്നെ 25-ാംവയസ്സിൽ കെ എം മാണിസാർ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാക്കി, തുടർന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാക്കി, പിന്നെ ജില്ലാ പഞ്ചായത്ത് മെമ്പറാക്കി എന്ന് നിങ്ങൾ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ വായിച്ചു.
ഞാൻ ആയതും എന്നെ കെഎം മാണിസാർ ആക്കിയതും യുഡിഎഫ് എന്ന മഹാ പ്രസ്ഥാനത്തിലൂടെയാണ് എന്ന കാര്യം കത്തെഴുതിയ ചേട്ടത്തി മറക്കണ്ട.
ഞാൻ ആയതും എന്നെ കെഎം മാണിസാർ ആക്കിയതും യുഡിഎഫ് എന്ന മഹാ പ്രസ്ഥാനത്തിലൂടെയാണ് എന്ന കാര്യം കത്തെഴുതിയ ചേട്ടത്തി മറക്കണ്ട.
പ്രിയപ്പെട്ട വല്യമ്മച്ചി അങ്ങയുടെ പ്രിയ ചേട്ടൻ ഊട്ടിക്കടുത്ത് യേർക്കാട് മൊണ്ട് ഫോർട്ടിലും, ഡൽഹിയിലും, മദ്രാസിലും (ചെന്നൈയിലും) വിദേശത്തും ഉന്നത നിലവാരമുള്ള കോളേജിൽ എല്ലാ സുഖ സൗകര്യങ്ങളോടും കൂടെ പഠനം നടത്തി ജോലി വാങ്ങി ചേച്ചിയെ വിവാഹം കഴിച്ച് മന്ത്രി പുത്രൻ എന്ന നിലയിൽ വിലസുന്ന സമയത്തും കെ.എം.മാണിസാറിന് വേണ്ടി പോസ്റ്റർ ഒട്ടിക്കുകയും, മുദ്രാവാക്യം വിളിക്കുകയും, കൊടി കെട്ടുകയും, മാർക്സിസ്റ്റ്കാരുടെ ആക്രണത്തിന് ഇരയായും രാഷ്ട്രീയ പ്രവർത്തനം നടത്തി.
കെ.എം.മാണി സാറിന്റെ ഉറ്റചങ്ങാതിയായ എന്റെ പിതാവ് എം.കെ. ജോസഫ് മഞ്ഞക്കടമ്പിലിനൊപ്പം ഓർമ്മ വച്ചനാൾ മുതൽ കെ.എം.മാണിസാറിന് മാത്രം മുദ്രവാക്യം വിളിച്ച് പ്രവർത്തിച്ച് കെ.എസ്.സി. ഉഴവൂർ കോളേജ് യൂണിറ്റ് പ്രസിഡൻറായി പ്രവർത്തനം ആരംഭിച്ച്, യൂത്ത് ഫ്രണ്ട് പോണാട് വാർഡ് പ്രസിഡന്റ്, കരൂർ മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡൻറ് , യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡൻറ്, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി കടന്നു വന്ന ആളാണ് സജി മഞ്ഞക്കടമ്പൻ എന്ന ഈ ഞാൻ എന്നത് അമ്മച്ചി ദയവായി മറക്കല്ലേ .
ചേച്ചിയുടെ ചേട്ടൻ കെ.എസ് സി യിൽ പ്രവർത്തിച്ചിട്ടുണ്ടോ ,യൂത്ത് ഫ്രണ്ടിന്റെ താഴെ തട്ടിൽ പ്രവർത്തിച്ചിട്ടുണ്ടോ ,എന്നിട്ടാണോ യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി അവതരിച്ചത് എന്നു കൂടി ചേച്ചി ഒന്ന് തിരക്കി നോക്കണെ.
'എന്റെ വിദ്യാഭ്യാസവും , സാമ്പത്തികവും ഒക്കെ നഷ്ടപ്പെട്ടത് കെഎം മാണിസാർ എന്ന മഹാനായ നേതാവിനോടുള്ള സ്നേഹവും, ആരാധനയും മൂലം അദ്ദേഹത്തിന് വേണ്ടി മുഴുവൻ സമയവും രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ്' "എന്നുകൂടി ചേച്ചി ഓർക്കുന്നത് നല്ലതായിരിക്കും."
പി.സി.ജോർജ് പാർട്ടി വിട്ട് പോയപ്പോൾ പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിൽ മത്സരിക്കാനായി യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ടായിരുന്ന എനിക്ക് യോഗ്യതയുണ്ടെന്ന് മാണിസാർ തിരിച്ചറിയുകയും എന്നോട് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങാൻ ആവശ്യപ്പെടുകയും പ്രവർത്തിക്കാൻ പറയുകയും പൂഞ്ഞാറിലെ ഭിത്തികൾ പോലും യുഡിഎഫ്നായി എന്റെ കാശ്മുടക്കി ബുക്ക് ചെയ്യിപ്പിക്കുകയും ചെയ്ത ശേഷം 'അന്ന് എന്നെ വെട്ടി കെഎം മാണി സാറിനെയും , ചേച്ചിയുടെ ചേട്ടനെയും ഏറ്റവും കൂടുതൽ തെറിവിളിച്ച ജോർജ്കുട്ടി ആഗസ്തിയെ കെട്ടിയിറക്കി എന്നെ വെട്ടിയത് എന്തിനുവേണ്ടിയായിരുന്നുകൂടി ചേച്ചി ഒന്ന് ആത്മപരിശോധന നടത്തിയാൽ നല്ലതായിരിക്കും.''
ഞാൻ പറഞ്ഞ ഈ പൂഞ്ഞാർ മൽസര കാര്യങ്ങളിലെ സത്യങ്ങൾകൂടുതൽ വിശദമായി അറിയണമെങ്കിൽ ഇപ്പോൾ കേരളാ കോൺഗ്രസ് (എം)ഭാരവാഹികൾ ആയിരിക്കുന്ന കടനാട് നിവാസിയായ ബേബി ഉറുമ്പുകാട്ട്, കാഞ്ഞിരപ്പള്ളി ആനക്കല്ല് നിവാസികളായ ജോളി മടുക്കക്കുഴി, ജോർഡിൻ കിഴക്കേത്തലയ്ക്കൽ , മുത്തോലി നിവാസിയായ സ്ക്കറിയാച്ചൻ മണ്ണൂർ, കരൂർ നിവാസികളായ കുഞ്ഞുമോൻ മാടപ്പാട്ട്, ഡോമിനിക്ക് എലിപ്പുലിക്കാട്ട് എന്നിവരോട് ചേട്ടത്തി ചോദിച്ചാൽ മനസിലാക്കാം.
"പിന്നെ ചേച്ചി, കെ എം മാണിസാർ എന്റെ ഓർമ്മയിൽ എന്നും യുഡിഎഫുകാരനായിരുന്നു യുഡിഎഫുകാരനായിട്ടാണ് മാണിസാർ മരിച്ചതും."
"പിന്നെ ചേച്ചി, കെ എം മാണിസാർ എന്റെ ഓർമ്മയിൽ എന്നും യുഡിഎഫുകാരനായിരുന്നു യുഡിഎഫുകാരനായിട്ടാണ് മാണിസാർ മരിച്ചതും."
മാണി സാറിന്റെ മരണശേഷം ചേച്ചിയും ചേട്ടനും അടങ്ങുന്ന സംഘത്തെ ഒരു പക്ഷേ ഇടതുപക്ഷ മുന്നണി കേസിൽ പെടുത്തുമെന്ന ഭയംകൊണ്ട് ചേച്ചിയും ചേട്ടനും ഇടതുപക്ഷത്തേക്ക് പോയതിൽ എനിക്ക് വിരോധമില്ല. എന്നാൽ എന്നും യുഡിഎഫുകാരനായി പ്രവർത്തിച്ച കേരളാ കോൺഗ്രസിന്റെ ആദർശ ധീരനായ നേതാവും എന്നും മാണി സാറിന്റെ നിഴലുമായിരുന്ന സി എഫ് തോമസ് സാറും, ഇ.ജെ. അഗ്തിസാറും അടക്കമുള്ള നേതാക്കൾ യുഡിഎഫിന് ഒപ്പം നിൽക്കണം എന്നും കെ.എം.മാണി സാറിന്റെ മരന്നശേഷം പി.ജെ. ജോസഫിനെ നേതാവായി അംഗീകരിക്കുകയും ചെയ്യണം എന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫുകാരനായ ഞാൻ യുഡിഎഫിൽ നിലയുറപ്പിച്ചതിന് ചേച്ചി ഒട്ടും വിഷമിക്കേണ്ട.
"ഞാൻ കെഎം മാണി സാറിനെ വഞ്ചിച്ചു എന്നു പറയുന്ന ചേച്ചിയും സുഹൃത്തുക്കളും ഒന്ന് ചിന്തിച്ചാൽ മതി' ബാർകോഴ വിവാദത്തിൽ പെട്ടപ്പോൾ വായടച്ച് ഞാൻ കൈയ്യും കെട്ടി ഇരിക്കുക ആയിരുന്നില്ല.'
മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികൾ മാണി സാറിനെ കള്ളനെന്നും, കൊള്ളക്കാരനെന്നും,ആക്ഷേപിച്ചപ്പോൾ കെഎം മാണിസാർ പണം വാങ്ങിയിട്ടില്ലെന്നും, നീതിമാനാണെന്നും പറഞ്ഞു പോരാട്ടം നടത്താൻ 'ഈയുള്ളവൻ ആയിരുന്നു ഏറ്റവും മുൻ നിരയിൽ നിന്നത് എന്ന കാര്യവും ചേച്ചി മറക്കണ്ട .' ഇപ്പോൾ ചേച്ചിയുടെ പാർട്ടിയുടെ മന്ത്രിയായിരിക്കുന്ന മഹാൻ ഉൾപ്പെടെയുള്ളവർ ആരും ചേച്ചിയുടെ പ്രിയപ്പെട്ട ഭർത്തൃപിതാവ് മാണിസാറിനെ സംരക്ഷിക്കാൻ രംഗത്തില്ലായിരുന്നു എന്ന കാര്യവും ചേച്ചി മറക്കണ്ട.
"പിന്നെ പ്രിയപ്പെട്ട ചേച്ചി ഒരു കാര്യം കൂടി പറയട്ടെ എന്നെ ഓർത്തു വിലപിക്കേണ്ട എനിക്ക് പി.ജെ.ജോസഫ് കഴിഞ്ഞതവണ ഏറ്റുമാനൂർ സീറ്റ് തരാത്തതിൽ ചേച്ചി ഒട്ടും ദുഖിക്കണ്ട ." "പി.ജെ.ജോസഫ് സാറിന് എന്നോടുള്ള താൽപര്യവും സ്നേഹവും എനിക്ക് നല്ല ബോധ്യമുണ്ട്."
കഴിഞ്ഞ തവണയും അസംബ്ലിയിൽ എനിക്ക് മത്സരിക്കണമെങ്കിൽ അത് മത്സരിക്കാൻ സാധിക്കുമായിരുന്നു സീറ്റ് ലഭിക്കുമായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട് പിന്നെ മത്സരിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ഞാനിപ്പോൾ ഇവിടെ വിളമ്പാൻ ആഗ്രഹിക്കുന്നില്ല.
ചേച്ചി ഒരിക്കൽ കൂടി പറയട്ടെ പാർലമെൻറ് സീറ്റിലേക്ക് മത്സരിക്കാൻ ഞാൻ ഇതുവരെ മോഹം പ്രകടിപ്പിച്ചിട്ടില്ല ,ഞാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ എന്നോട് മാറിനിൽക്കാൻ എന്റെ പാർട്ടിയും എന്റെ മുന്നണിയും പറയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല.
ഞങ്ങളുടെ പാർട്ടിയും ഞങ്ങളുടെ മുന്നണിയും യുഡിഎഫിന്റെ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും വിജയിക്കുകയും ചെയ്യും.
തോമസ് ചാഴികാടൻ താനാണ് 100 % ഫണ്ട് ചിലവഴിച്ച കേരളത്തിലെ ഏക എം.പി. എന്ന് തെറ്റായി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അവസാനിപ്പിക്കണം എന്ന് പറഞ്ഞത് ഒരു യുഡിഎഫ് നേതാവ് എന്നുള്ള നിലയിൽ എന്റെ ദൗത്യം ആണ്.
സത്യം വിളിച്ചുപറഞ്ഞു അതിന്റെ പേരിൽ പാർലമെന്റ് സീറ്റ് മോഹത്തിന്റെ പേരിലാണ് ഞാനിതൊക്കെ പറയുന്നത് എന്ന് വരുത്തി തീർക്കാൻ നിങ്ങൾ നടത്തുന്ന വില കുറഞ്ഞ നീക്കങ്ങൾ വിലപ്പോകില്ല എന്ന് പറയാൻ സ്നേഹത്തോടെ ആഗ്രഹിക്കുന്നു പ്രിയപ്പെട്ട പാലാ ചേട്ടത്തി.
ഞാൻ സർക്കാർ രേഖകളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് ഏഴു കോടി രൂപ ഫണ്ട് അനുവദിച്ചു അത് മുഴുവൻ ചെലവഴിച്ചു എന്ന് പറയുന്നു .
ചാഴികാടൻ പറയുന്നത് അനുസരിച്ച് എഴുകോടി 41 ലക്ഷം രൂപ ഫണ്ട് ചെലവഴിച്ച തിരുവനന്തപുരം എംപി ശശി തരൂർ ഒന്നാമനാണ് എന്നിരിക്കെ ഞാനാണ് ഒന്നാമൻ എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നുകൂടി ചേച്ചി വിശദീകരിക്കാൻ മടിക്കില്ലല്ലോ.
"എന്നാൽ ചാഴികാടൻ പറയുന്ന പൊട്ടക്കണക്കല്ല രേഖയിൽ കിടക്കുന്നത് എല്ലാ എം.പി മാർക്കും ഏഴു കോടി രൂപ ലഭിച്ചിട്ടുണ്ട് അത് ചിലവഴിച്ച് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി 2023 -24 വർഷത്തെ രണ്ടരക്കോടി രൂപ ഫണ്ട്" 'വാങ്ങിച്ച് കേരളത്തിലെ ഏക എംപി പ്രേമചന്ദ്രനാണ് എന്ന കാര്യം ചേച്ചി മനസ്സിലാക്കണം.'
ഇതൊക്കെ മറച്ചുവച്ചുകൊണ്ട് ഒന്നാമൻ ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ച് പരസ്യമായി നിയമലംഘനം നടത്തി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് തെറ്റാണ് എന്ന് ഞാൻ പറഞ്ഞതിൽ "ചേച്ചിക്കും കൂട്ടർക്കും കുരു പൊട്ടുന്നെങ്കിൽ ക്ഷമ ചോദിക്കുന്നു."
പൊന്ന് ചേച്ചി എന്തൊക്കെ ആക്ഷേപം എനിക്കെതിരെ ചേച്ചിയുടെ കിങ്കരൻമാരായ സൈബർ പോരാളികളെക്കൊണ്ട് പ്രചരിപ്പിച്ചാലും എനിക്ക് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് കാരണം ഞാൻ നല്ല ദൈവവിശ്വാസിയാണ്.ചേച്ചിയേ ഇതു കൂടി പറഞ്ഞ് ഞാൻ നിർത്തുകയാണ്.
2014 ൽ ചേച്ചിയുടെ ചേട്ടൻ സുരേഷ്കുറുപ്പുമായി കോട്ടയം പാർലമെൻറിൽ മത്സരിച്ചപ്പോൾ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഞാൻ UDF സ്ഥാനാർത്ഥി ആയിരുന്ന ജോസ് കെ.മാണിയുടെ പോസ്റ്റർ കരൂർ പഞ്ചായത്തിലെ CPM പാർട്ടി ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന കുന്നത്തോലി കോളനിയിൽ ഒട്ടിച്ചതിന്റെ പേരിൽ പോണാട് കോക്കാപ്പള്ളി കോളനിയിൽ ചേച്ചിയുടെ ചേട്ടന്റെ പോസ്റ്റർ ഒട്ടിച്ചു കൊണ്ടിരുന്ന സമയത്ത് എന്നെ CPM കാർ വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ച് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട എന്നെ സ്ഥാനാർഥി ആയിരുന്ന ചേട്ടത്തിയുടെ ചേട്ടൻ എവിടെ ഒക്കെ ഇടി കിട്ടി എന്നു പോലും ചോദിക്കാനുള്ള മര്യാദ പോലും കാട്ടിയില്ല കേട്ടോ ചേട്ടത്തി.
2016 ൽ എനിക്ക് പുഞ്ഞാർ സീറ്റ് നിഷേധിച്ചപ്പോൾ കെ.എം
മാണി സാറിനെതിരെ LDF വേദിയിൽ കയറി കെ.എം.മാണി എന്നെ ചതിച്ചു എന്ന് പ്രസംഗിച്ചാൽ സാമ്പത്തികപരമായും, അധികാരപരമായും ആയ വൻഓഫറുകൾ എന്റെ സഹോദരൻമാരെ ഇടനിർത്തി ലഭിച്ചിട്ടും ഓഫറുകൾ സ്വികരിക്കാതെ എന്റെ പിതാവിന്റെ ഉറ്റമിത്രമായിരുന്ന കെ.എം.മാണിസാറിനെ വിജയിപ്പിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച്, പ്രവർത്തിക്കുകയും 2500 വോട്ടിന് മാണിസാറിന്റെ വിജയ ദിവസം വിജയാഹ്ളാദ പ്രകടനം കഴിഞ്ഞ് മുണ്ടുപാലത്തുള്ള എന്റെ കടയുടെ മുന്നിൽ നിൽക്കുമ്പോൾ അന്ന് കെ.എം.മാണി സാറിനെതിരെ മൽസരിച്ച മണി സി. കാപ്പൻ വിജയിക്കും എന്ന എക്സിറ്റ് പോൾ റിപ്പോർട്ടിന്റെ കൂടി ബലത്തിൽ മാണി സി. കാപ്പനെ സ്വീകരിക്കാനായി CPM ഓഫീസിൽ കാത്തിരുന്ന ശേഷം നിരാശരായി മടങ്ങിവന്ന DYFI യുടെ കൊടികെട്ടി വന്ന 25 ഓളം ഇരുചക്ര വാഹനങ്ങളും , അഞ്ച് ഒട്ടോറിക്ഷയും, മൂന്ന് മാരുതി കാറുകളിലും എത്തിയ CPM പ്രവർത്തകർ എന്നെ കണ്ട് വാഹനങ്ങൾ നിർത്തി എന്നോട് ആക്രോശിച്ച് ചോദിച്ചു നീ കുന്നത്തോലി മറന്നോടാ എന്ന് ചോദിച്ചതിന് ശേഷം പറഞ്ഞ തെറികൾ എഴുതിയാൽ ഞാൻ വെറും തറയാകും എന്നതിനാൽ എഴുതുന്നില്ല..... ഈ സംഭവം നടക്കുമ്പോൾ
എന്നെ വളഞ്ഞ് CPM പ്രവർത്തകർ നിൽക്കുന്നത് കണ്ട് മാണിസാറിന്റെ സ്വീകരണം കഴിഞ്ഞ് പാലിയാൽ നിന്ന് തിരികെ ചക്കാമ്പുഴക്ക് പോകുകയായിരുന്ന കേരളാ പ്രവാസി കോൺഗ്രസ് നേതാവ് സണ്ണി കുരുശുംമൂട്ടിലും, ഓസ്റ്റ്യൻ കുരിശുംമൂട്ടിലും, പാപ്പച്ചൻ (പാപ്പി) മുളക്കൊടിയാനിക്കൽ, ബെന്നി കീത്തപ്പള്ളിൽ, രാമചന്ദ്രൻ അള്ളുംപുറം, മന്ത്രി റോഷി അഗസ്റ്റ്യന്റെ ജേഷ്ഠൻ ജോയി ചെറുനിലത്തുചാലിൽ എന്നിവർ വാഹനം നിർത്തി എന്നാ സജി എന്ന് ചോദിച്ച് എന്നെ വളഞ്ഞ് സംരക്ഷണം നൽകി നിൽക്കുന്ന സമയത്ത് ,
പാലായിൽ നിന്നും പ്രകടനം കഴിഞ്ഞ് കടയിലേയ്ക്ക് തിരികെവന്ന എന്റെ കടയുടെ മാനേജർ ആയിരുന്ന ഷോണി നടുപ്പറമ്പിലും, എന്റെ ആത്മ സുഹൃത്തായ ഒ.ജെ.ജോസും, കുഞ്ഞുമണിയും കൃത്യസമയത്ത് എത്തിയതിനാലാണ് ഞാൻ ഇപ്പോൾ പൂർണ ആരോഗ്യവാനായി അംഗവൈകല്യം സംഭവിക്കാതെ UDF കോട്ടയം ജില്ലാ ചെയർമാനായി ഇരിക്കുന്നത് എന്ന കാര്യം കൂടി പാലാക്കാരി ചേട്ടത്തിയെ ഓർമ്മിപ്പിക്കുന്നു.
ഞാൻ എഴുതിയിരിക്കുന്നത് വായിക്കുന്ന പാലാക്കാരി വല്ല്യമ്മച്ചിക്ക് സംശയമുണ്ടെങ്കിൽ ടി. ആളുകളെ നേരിൽ കണ്ട് ചോദിച്ചറിയാവുന്നതാണ്. പ്രിയ പാലാക്കാരി ചേട്ടത്തി, എനിക്ക് പൂഞ്ഞാർ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ മാണിസാർ മത്സരിച്ച അവസാന തെരഞ്ഞെടുപ്പിൽ ഓഫറുകൾ സ്വീകരിച്ച് മാറി നിന്ന് മാണി സാറിനെതിരെ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മാണിസാറിനെ മുൻ MLAആയി പാലാ കത്തീഡ്രൽ പള്ളിയിൽ അടക്കം ചെയ്യേണ്ടി വന്നേനെ.
എന്റെ പ്രിയപ്പെട്ട നേതാവ് മാണി സാറിനെ എംഎൽഎ ആയി തന്നെ കത്തീഡ്രൽപള്ളിയിൽ അടക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
നിങ്ങൾ എന്തൊക്കെ അപവാദങ്ങൾ എന്നെക്കുറിച്ച് പറഞ്ഞാലും പ്രചരിപ്പിച്ചാലും എന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാലും സ്വർഗ്ഗത്തിൽ സർവ്വശക്തനായ ദൈവത്തോടൊപ്പം ഇരിക്കുന്ന കെ എം മാണിസാർ എന്നെ സംരക്ഷിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുമുണ്ട്.
ചേട്ടത്തി ഇടക്കാലത്ത് പാലായിലേയ്ക്ക് എത്തിയതുകൊണ്ടാണ് എന്റെ പിതാവും ഞങ്ങൾ അഞ്ച് സഹോദരങ്ങളും ഒരു കാലത്ത് കരൂരിൽ കേരളാ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അനുഭവിച്ച പീഡനങ്ങളും , കഷ്ടപ്പാടുകളും കൃത്യമായി മനസിലാക്കാൻ സാധികത്തതിനാലാണ് ചേട്ടത്തിയുടെ നേതൃത്വത്തിൽ നാളുകളായി എനിക്കെതിരെ ഇത്തരം കള്ളപ്രചരണങ്ങൾ സോഷ്യൽ മിഡിയാ വഴി പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ഞാൻ മനസിലാക്കുന്നു.
ആയതിനാൽ ദയവായി എന്നെ വെറുതെ അക്ഷേപിക്കാൻ ഇനിയും ശ്രമിക്കരുതെ എന്ന അപേക്ഷയോടെ നിർത്തുന്നു.
എന്ന്
സ്നേഹപൂർവ്വം
സജി മഞ്ഞക്കടമ്പിൽ
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.