തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ - രണ്ടാം ഘട്ടം ശില്പശാല നാളെ

കോട്ടയം :തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ടം പരിശീലന പരിപാടി നാളെ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി ജനകീയ ഓഡിറ്റ് റിപ്പോർട്ട്‌ ശില്പശാലയിൽ അവതരിപ്പിക്കും.

മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ ഊർജിതപെടുത്തുന്നതിന് വേണ്ടി വാർഡ് തരത്തിലുള്ള ക്ലസ്റ്ററുകൾ കൂടുതൽ പ്രവർത്തന സജ്ജമാക്കും. 

ഓരോ വാർഡിലും ഇരുപത് പേരിൽ കുറയാത്ത ടീം അംഗങ്ങളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്.

 ശില്പശാലയിൽ ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, കർഷക സംഘടനാ പ്രതിനിധികൾ, പെൻഷനേഴ്സ് -സർവീസ് സംഘടനാ പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സഹകരണ സംഘം പ്രതിനിധികൾ, 

സ്കൂൾ പി റ്റി എ -എൻ എസ് എസ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വിവിധ സ്ഥാപന മേധാവികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ  തുടങ്ങിയ പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കേണ്ടതെന്ന് പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !