കാൻസർ ബാധിതതയായിരുന്ന ഭാര്യയുടെ ചികിത്സക്കായി നാട്ടുകാർ പിരിച്ചെടുത്ത് നൽകിയ പണവുമായി മടങ്ങുന്നതിനിടെ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു,

തൊടുപുഴ: കാൻസർ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടിൽ എത്തിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. മാവടി തറക്കുന്നേൽ ടി സി സജീവാണ് (47) മരിച്ചത്.

സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയ്ക്കുള്ള പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തിച്ച് തിരിച്ചു വരികയായിരുന്നു സജീവ്.

തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം. കാൻസറിനെ തുടർന്ന് സജീവിന്റെ ഭാര്യ ഷൈജി അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. നാട്ടുകാർ ചേർന്നു പിരിച്ചെടുത്ത തുക നൽകിയ ശേഷം തിരിച്ചു തൂക്കുപാലത്ത് എത്തിയപ്പോൾ തലവേദന അനുഭവപ്പെട്ടു. തുടർന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.

ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മക്കൾ: ക്രിസ്‌റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്കാരം ഇന്നു 2.30നു മാവടി സെന്റ് തോമസ് പള്ളിയിൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !