ഗുജറാത്ത് : ഇനി ഇന്ത്യയാണ് അക്കാര്യത്തില്‍ രാജാവ്, ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന പദവി ഇനി ഇന്ത്യയ്ക്ക് സ്വന്തം
വജ്രനഗരമായ ഗുജറാത്തിലെ സൂററ്റിനാണ് ഈ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാകുന്നത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥനമായ പെന്റഗണിനെ പിന്തള്ളിയാണ് ദി സൂററ്റ് ഡയമണ്ട് ബോഴ്സ് എന്ന മന്ദിരസമുച്ചയം പുതുചരിത്രം രചിച്ചത്.
65 ലക്ഷം ചതുരശ്രയടിയാണ് പെന്റഗണിന്റെ വിസ്തൃതി. സൂററ്റിലെ ഖജോറില്‍ നിര്‍മ്മിച്ച മന്ദിര സമുച്ചയത്തിന് 67.28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുണ്ട് .
35.54 ഏക്കറിലായി പതിനഞ്ച് നിലകള്‍ വീതമുള്ള ഒൻപത് ടവറുകള്‍ ചേര്‍ന്നതാണിത്.
ഈ വരുന്ന നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിലെ വജ്രവ്യാപാരത്തിന്റെ ആസ്ഥാനമായി സൂററ്റ് മാറും. നൂറ്റാണ്ടുകളായി മുംബയ്ക്ക് സ്വന്തമായിരുന്നു ഈ പദവി.
രാജ്യത്ത് വ്യാപാരം ചെയ്യുന്ന 92 ശതമാനം വജ്രവും മിനുസപ്പെടുത്തുന്നത് സൂററ്റിലാണ്. കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ 250 കിലോമീറ്റര്‍ അകലെയുള്ള മുംബയില്‍ എത്തിക്കാനുള്ള സാമ്പത്തിക ബാദ്ധ്യതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് വജ്രവ്യാപാരികളുടെ സംഘടനയും ഖജോര്‍ ഡവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്ന് കോര്‍പ്പറേറ്റ് ആസ്ഥാനം നിര്‍മ്മിച്ചത്.
ഹരിതകെട്ടിടത്തിനുള്ള ഉന്നതാംഗീകാരമായ പ്ളാറ്റിനം ഗ്രീൻ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. 2019ല്‍ നിര്‍മ്മാണം ആരംഭിച്ച സമുച്ചയത്തിലെ മുഴുവൻ സ്ഥലവും വജ്രനിര്‍മ്മാതാക്കളും വ്യാപാരികളും സ്വന്തമാക്കി.
സൂററ്റ് ഡയമണ്ട് ബോഴ്സ് പൂര്‍ണമായി പ്രവര്‍ത്തിക്കുമ്ബോള്‍ രണ്ടു ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്മാൻ വല്ലഭായ് പട്ടേല്‍ പ്രതികരിച്ചു.
ദി സൂററ്റ് ഡയമണ്ട് ബോഴ്സ് ഒരുങ്ങിയത് ഇങ്ങനെ-
നിര്‍മ്മാണച്ചെലവ്- 3,200 കോടി
വിസ്തൃതി : 67,28,604 ചതു. അടി
മന്ദിരങ്ങള്‍:
9 ടവറുകള്‍,
ഒരോന്നിലും
15 നിലകള്‍
ടവറിന്റെ ഉയരം:
81.9 മീറ്റര്‍
ഇടനാഴി:
ഒരു കിലോമീറ്റര്‍
ഓഫീസുകള്‍:
4,500
പാര്‍ക്കിംഗ്:
20 ലക്ഷം ചതുരശ്രയടി
ആര്‍ക്കിടെക്ട് :
മോര്ഫോജീനിയസ്, ഡല്‍ഹി
തൊഴില്‍:
67,000 പേര്‍ക്ക് നേരിട്ട്
83,000 പേര്‍ക്ക് പരോക്ഷമായി
വലിയ കെട്ടിടങ്ങള്‍
(ചതുരശ്രയടി )
ദ പെന്റഗണ്‍ അമേരിക്ക. 65,00,000
സി.എം.ജി ചൈന. 41,88,000
ബുര്‍ജ് ഹലീഫ, യു.എ.ഇ. 33,31,135
തായ്പേയ്, തായ്വാൻ. 31,67,360
വജ്രനഗരം
ലോകവിപണിക്ക് 90 ശതമാനം വജ്രവും നല്‍കുന്നത് ഇന്ത്യയാണ്. 78.50 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് മുൻവര്‍ഷം നേടിയത്. 472 വജ്രനിര്‍മ്മാണ, കയറ്റുമതി സ്ഥാപനങ്ങള്‍ സൂററ്റിലുണ്ട്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.