വാഡോദര : വഡോദരയിൽ നിന്ന് രണ്ട് ദിവസം മുൻപ് അജ്ഞാതർ തട്ടികൊണ്ട് പോയ ദേസർ പോലീസ് സ്റ്റേഷൻ വനിതാ കോൺസ്റ്റബിൾ ആയ മണിബെൻ ചൗധരിയെ മധ്യപ്രദേശിലെ നിമുച്ചിൽ നിന്ന് പോലീസ് കണ്ടെത്തി.
ദേസർ പോലീസ് സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറുത്ത നിറത്തിൽ ഉള്ള കാറിൽ എത്തിയ മൂന്ന് പേർ ചേർന്ന് മണിബെന്നിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് കാർ മധ്യപ്രദേശിലേ നിമുച്ച് പോലീസ് സ്റ്റേഷൻ സമീപത്ത് കൂടി പോകുന്നതിനിടക്ക് പുറത്ത് ചില പോലീസുകാരെ കണ്ടപ്പോൾ രക്ഷിക്കുന്നതിനായി മണിബെൻ നിലവിളിച്ചു
. ഇത് ശ്രദ്ധിച്ച പോലീസ് ഉടൻ തന്നെ കാർ വളയുകയും മണി ബെന്നിനെ രക്ഷിക്കുകയും ആയിരുന്നു. എന്നാൽ പോലീസ് പിടികൂടുന്നതിന് മുൻപായി പ്രതികൾ കാറിൽ രക്ഷപെട്ടിരുന്നു.
തുടർന്ന് താൻ ദേസർ പോലീസ് സ്റ്റേഷനിലെ വനിതാകോൺസ്റ്റബിൾ ആണെന്നും തന്നെ തട്ടിക്കൊണ്ടു പോയ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കണം എന്നും മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ മുൻപാകെ മണി ബെൻ അപേക്ഷിച്ചു.
ഇതുപ്രകാരം മധ്യപ്രദേശ് പോലീസ് വഡോദര പോലീസിനെ ഔദ്യോഗികമായി ഈ വിവരം അറിയിക്കുകയായിരുന്നു. മണി ബെൻ തിരികെ വഡോദരയിൽ എത്തിയതിന് ശേഷമേ പോലീസിന് ഈ കേസിന്റെ സത്യാവസ്ഥ പൂർണമായും അറിയാൻ സാധിക്കുകയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.