എറണാകുളം :ബിഹാർ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതി മദ്യലഹരിയിലായതാണ് കാരണം. ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫക് ആലത്തെ പിടികൂടിയത്.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ - നീത ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്.ജ്യൂസ് വാങ്ങി നൽകിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയെ മറ്റൊരാൾ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവർ വിളിച്ചു പറയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
നാല് വർഷമായി മഞ്ജയ് കുമാറും നീതയും ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.