കോട്ടയം;തലനാട് പഞ്ചായത്തിൽ അടുക്കം പേര്യമലയിൽ നിന്ന് വൻ പാറ അടർന്ന് വീണ് രണ്ട് പേർക്ക് പരുക്ക്.തെങ്ങേപ്പുരയ്‌ക്കൽ സജു, ശിവദാസൻ പേര്യത്ത് എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.അപകടത്തിൽ തെങ്ങേപ്പുരയ്‌ക്കൽ തങ്കമ്മ അഭിനവ് എന്നിവർക്ക് സാരമായി പരിക്കേറ്റു ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലിയ ദുരന്തന്തിൽ നിന്ന് തലനാരിഴയ്ക്കാണ് രണ്ട് കുടുംബാംഗൾ രക്ഷപെട്ടത് മലയുടെ മുകളിൽ മറ്റൊരു പാറകൂടി അടർന്നു വീഴാറായി ഇരിക്കുന്നതിനാൽ സമീപത്തു നിന്ന് അഞ്ചു കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു.ഭീമൻ പാറ താഴേക്ക് പതിച്ചതിനെ തുടർന്ന് മേലടുക്കം പഞ്ചായത്ത് റോഡ് പൂർണ്ണമായി തകർന്നു,ലക്ഷങ്ങളുടെ കൃഷിയും നശിച്ചതായി അധികൃതർ അറിയിച്ചു,
തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥൻ,ദിലീപ് കുമാർ,ബിന്ദു ബാബു,റോബിൻ ജോസഫ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ ബിജു തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും അപകട സ്ഥലം സന്ദർശിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.