ആലപ്പുഴ;ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ആഗസ്ത് 1 മുതൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ സംഭരണവും കൈമാറ്റവും ഉപയോഗവും പഞ്ചായത്ത് പരിധിയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.
വേമ്പനാട്ട്, കൈതപ്പുഴ കായലുകളിലേക്കും അനുബന്ധ തോടുകളിലേക്കും മലിനജലം ഒഴുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കുഴലുകൾ നീക്കം ചെയ്യുന്നതിന് സാവകാശം നൽകിയിരുന്നു.ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്ന വർക്കെതിരെ നടപടി സ്വീകരിക്കും.കുറ്റക്കാരെ കണ്ടെത്തുന്നതിനായി വാർഡ് തലത്തിൽ വളണ്ടിയർ സേനയെ സജ്ജമാക്കുവാൻ ചേർന്ന രാഷ്ട്രീയ- സാമൂഹ്യ- സാമുദായിക- പാരിസ്ഥിതിക-യുവജന- സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് സുധീഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഷിൽജ സലിം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ കെ ഷിജി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ വിശ്വനാഥ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി രമണൻ ,സെക്രട്ടറി ജെ സന്തോഷ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിൻറെ നവകേരളം കർമ്മ പദ്ധതിയുടെ ചുവടുപിടിച്ച് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമമാക്കുന്നതിനായി ഏറ്റെടുത്തിട്ടുള്ള പളുങ്കു പോലെ പള്ളിപ്പുറം എന്ന പദ്ധതി വിജയിപ്പിക്കുവാൻ ജനങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടാകണമെന്ന് പ്രസിഡൻറ് ടി എസ് സുധീഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.