ചിറയിൻകീഴ്;പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം,അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോയിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.
വള്ളത്തിലുണ്ടായിരുന്ന മുത്തപ്പൻ, ജിത്തു, വർഗീസ് എന്നീ മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അപകടത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിക്കാനായിട്ടില്ല.അപകടസമയത്ത് കടലിലുണ്ടായിരുന്ന വള്ളങ്ങളിലെ മത്സ്യതൊഴിലാളികളാണ് വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
ശക്തമായ കടൽ പ്രശുപ്തമായതിനാൽ മറ്റ് വള്ളങ്ങൾ കടലിലേക്ക് പോകുവാനാകുന്നില്ല.മൺസൂൺ അരംഭിച്ചതിന് ശേഷം 8 അപകടങ്ങളാണിവിടെ നടന്നത്.
ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലന്നും നിലവിലെ സാഹചര്യം കണക്കിലെടുത്തു നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.