മുംബൈ : മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ. എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമാകാൻ അജിത് പവാർ.
തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാരുമായി അജിത് പവാർ രാജഭവനിലെത്തി. മുഖ്യമന്ത്രി ഏകനാഥ ശിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ് ഭവനിലുണ്ട്.അജിത് പവാർ, ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് ഒടുവിൽ വരുന്ന വിവരം. ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടാമെന്നതാണ് ബിജെപിയും ഷിൻഡെയും അജിത് പവാറിന് മുന്നിൽ വെച്ച ഫോർമുലയെന്നാണ് വിവരം. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇന്ന് വൈകിട്ട് തന്നെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് രാജ്ഭവൻ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എൻസിപിയുടെ ഒമ്പത് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിഞ് ചെയ്യും.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.