ഇല്ലിക്കൽ കല്ല് കണ്ട് മടങ്ങിയ യുവാക്കളുടെ ബൈക്ക് മൂന്നിലവിന് സമീപം കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്ക്.

കോട്ടയം :ഇല്ലിക്കൽ കല്ല് കണ്ട് മടങ്ങിയ യുവാക്കളുടെ ബൈക്ക് മൂന്നിലവിന് സമീപം കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം നെട്ടൂർ സ്വദേശികളായ ജോസഫ് (20) നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.

ഇല്ലിക്കൽകല്ല് സന്ദർശിച്ച് തിരികെ വരും വഴി പഴുക്കാക്കാനത്തിന് സമീപം പതിനഞ്ച് എന്ന സ്ഥലത്താണ് അപകടം. കൊടുംവളവ് തിരിയുന്നതിനിടെ ബൈക്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു.

താഴേയ്ക്ക് പതിച്ച വാഹനത്തിനൊപ്പം യുവാക്കളും ഏറെദുരം താഴേയ്ക്ക് വീണു. സ്ഥലത്തെത്തിയ നാട്ടുകാർ വഴി വെട്ടിത്തെളിച്ചാണ് ഇവരുടെ അടുത്തെത്തി യുവാക്കളെ റോഡിലെത്തിച്ചത്.

ഒരു യുവാവിന് സാരമായ പരിക്കുണ്ട്. കൈകാലുകളിൽ ഒടിവും സംഭവിച്ചു. മൂന്നിലവ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാഹനത്തിൽ ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറക്കവും വളവും നിറഞ്ഞ ഇല്ലിക്കൽ കല്ല് പാതയിൽ അപകടസൂചനാ ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും പാലിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ലെന്നും പ്രദേശവാസികൾക്ക് പരാതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !