കോട്ടയം :അമൽ ജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്ന് കുറിപ്പിട്ട ഫെയ്സ്ബുക്ക് അക്കൗണ്ട് പാക്കിസ്ഥാനിയുടേതെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം.
പാക്കിസ്ഥാനിയുടെ അക്കൗണ്ടാണേലും കുറിപ്പിട്ടത് മലയാളി തന്നെയാണ്. വ്യാജനാണേലും ഒറിജിനലാണേലും മത വിദ്വേഷം വളർത്തുന്ന പോസ്റ്റിട്ടയാളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.
സോഷ്യൽ മീഡിയയിലൂടെ കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തതിനേകുറിച്ച് അന്വേഷണം ആവശ്യപ്പട്ട് ഏ കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൻമേൽ ഐപിസി 153 A പ്രകാരം അബ്ദുൾ ജലീൽ താഴേപ്പാലം എന്നയാൾക്കെതിരെ കേസെടുത്തിരുന്നു.അബ്ദുൽ ജലീൽ താഴെപ്പാലത്തിന്റെ പേരിലാണ് കമന്റ് വന്നത്. അതുകൊണ്ട് തന്നെയാണ് അബ്ദുൾ ജലീലിനെ എതിർകക്ഷിയാക്കി പരാതി നല്കിയതും.
ശ്രീകുമാറിന്റെ പരാതിയിൻമേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട് കാഞ്ഞിരപ്പള്ളി പൊലീസ് .
കാഞ്ഞിരപ്പള്ളി സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറം ജില്ലയിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൈബർ പൊലീസ് അനേഷണം തുടങ്ങിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.