കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം :കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ കാണക്കാരി മാവേലിനഗര്‍ ഭാഗത്ത് വലിയതടത്തിൽ വീട്ടിൽ മാവോ എന്നു വിളിക്കുന്ന മെല്‍ബിന്‍ ജോസഫ് (26) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകശ്രമം, അടിപിടി, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു

എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ്‌ അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ് , സി.പി.ഓ മാരായ പ്രവീൺ പി.നായർ , രതീഷ് , സ്മിതേഷ്, രഞ്ജിത്, നിതാന്ത്, ബോബി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !