നാഗമ്പടം ജി.എസ്.റ്റി ഓഫീസിലെ മോഷണം : ബാംഗ്ലൂര്‍ സ്വദേശികൾ അറസ്റ്റിൽ.

കോട്ടയം: നാഗമ്പടം ജി.എസ്. റ്റി ഓഫീസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബാംഗ്ലൂര്‍ സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 23ന്  രാത്രിയിൽ കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജി.എസ്.റ്റി  ഓഡിറ്റിംഗ് ഓഫീസ്  കമ്പിവടി ഉപയോഗിച്ച് കുത്തിത്തുറന്ന് ഓഫീസിൽ ഉണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ടാബുകളും മോഷണം ചെയ്തിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ  അന്വേഷണത്തിനൊടുവിൽ  മോഷണം പോയ  ടാബുകളുമായി ഇവര്‍ ഇരുവരെയും പോലീസ് സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.

മോഷ്ടാവിന് ഒപ്പം ചേർന്ന്  മോഷണ മുതൽ  വിൽക്കാൻ സഹായിച്ചതിനാണ് ഗണേഷ്ഭട്ടിനെ പോലീസ് പിടികൂടുന്നത്. മോഷണ മുതൽ വാങ്ങിയതിനാണ് കൃപാൽ കോലിയെ അറസ്റ്റ് ചെയ്തത്. മുഖ്യ മോഷ്ടാവിനു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, എസ്.ഐ സജികുമാർ, സി പി.ഓ മാരായ ശ്യാം എസ്.നായർ, ഷൈൻ തമ്പി, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇരുവരെയും കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !