ഇരിങ്ങാലക്കുട :തൃശൂരിൽ വീശിയ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം ആളൂർ പഞ്ചായത്തിൽ ആളൂർ, താഴേക്കാട് എന്നിവടങ്ങളിൽ രാവിലെ പതിനൊന്നരയോടെയാണു മിന്നൽച്ചുഴലിയുണ്ടായത്.
ഒന്നരമിനിറ്റോളം നീണ്ട ചുഴലിയിൽ മരങ്ങൾ വീഴുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. വീടുകൾക്കു മുകളിലും റോഡിലും മരങ്ങൾ വീണു.റോഡിനുമുകളിൽ വീണ മരങ്ങൾ മാറ്റി. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വാഴകൃഷി നശിച്ചു. തെക്കേതറ ഇട്ടിച്ചന്റെ കൃഷിയിടത്തിലെ അമ്പതോളം കുലച്ച വാഴകൾ വീണു. താഴേക്കാട് പള്ളി പരിസരത്തെ മരങ്ങൾ കടപുഴകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.