ഡോ: ബിബിരാജിന് യാത്രയയപ്പ് നൽകി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ബിബിരാജ് സി നാലര വർഷക്കാലത്തെ സേവനത്തിനുശേഷം തിടനാട് പി എച്ച് സി യിലേക്ക് സ്ഥലം മാറി.

കോവിഡ് മഹാമാരി സമയത്ത് പ്രശംസനീയമായ പ്രവർത്തനമാണ് ഡോ:ബിബിരാജിന്റെ നേതൃത്വത്തിൽ നടന്നത്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും കൃത്യമായി വാക്സിനേഷൻ നൽകുന്നതിനും സാധിച്ചു.

പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണി പുരോഗമിച്ചു വരുന്നു.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോക്ടർക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ സി ജെയിംസിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്,

മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, കവിത രാജു, ദീപ സജി, അമ്മിണി തോമസ്,  നജീമ പരിക്കൊച്ച്, ഡോ:ബിബിരാജ്, സെക്രട്ടറി ആർ സുമ ഭായി അമ്മ, സുരേഷ് സാമുവൽ,

തോമസ് മാത്യു, പത്മകുമാർ എ, ഡോ:ബിനോയ് ജോസഫ്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ്, സി വി ജോസഫ്, റ്റി ഡി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !