പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 53 മൂന്നുകാരന് ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 10 വയസുകാരിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയ കേസില്‍ കടയുടമയായ 53 കാരന് ഏഴുവര്‍ഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ.

ചാവക്കാട് ആനത്തലമുക്ക് തിരുവത്ര മണത്തല ദേശത്ത് കോറമ്പത്തേയില്‍ അലി (53)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്

2020 -ല്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും അലി ദേഹോപദ്രവം ചെയത് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ചാവക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടരായിരുന്ന യുകെ  ഷാജഹാന്റെ നേതൃത്വത്തിലാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

ഈ കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. 

പ്രോസിക്യുഷനുവേണ്ടി അഡ്വ. കെഎസ്. ബിനോയിയും, പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, സഫ്‌നയും ചാവക്കാട് പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ എസ്. ബൈജുവും പ്രവര്‍ത്തിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !