കുടുംബ വഴക്കിനെ തുടർന്ന് അനുജനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠന്‍ തൂങ്ങിമരിച്ച നിലയില്‍;

കണ്ണൂര്‍: അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയില്‍.

പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം 'ശ്രീനാരായണ'യില്‍ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

രഞ്ജിത്തിന്റെ അനുജൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (ആറ്) എന്നിവര്‍ക്കാണ് അക്രമത്തില്‍ പൊള്ളലേറ്റത്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. 

കുടുംബപ്രശ്നമാണ് രഞ്ജിത്തിനെ ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ രഞ്ജിത്ത് വഴക്കുകൂടുകയും തുടര്‍ന്ന് തറയില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. 

തീ പടര്‍ന്നതോടെ രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയില്‍ രഞ്ജിത്ത് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോള്‍ രഞ്ജിത്ത് കെട്ടിത്തൂങ്ങിയനിലയിലായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.  

തീ പടര്‍ന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞു. പരേതനായ തയ്യില്‍ നാരായണന്റെയും നളിനിയുടെയും മക്കളാണ് രഞ്ജിത്തും രജീഷും. ഇരുവരും ആശാരിപ്പണിക്കാരാണ്. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !