തിരുവനന്തപുരം: പൊലീസ് യൂണിഫോമിനോട് ഈ മാസം വിടപറയാൻ തച്ചങ്കരി. അഭിനയവും രചനയുമായി സിനിമാ രംഗത്തേക്ക് കടക്കാന്‍ ഒരുങ്ങി ഡി.ജി.പി ടോമിന് തച്ചങ്കരി.
സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. കെ.എസ്.ആര്.ടി.സിയേക്കുറിച്ചുള്ള ആക്ഷേപഹാസ്യ സിനിമയാവും ആദ്യം പുറത്തിറങ്ങുക.
ഉന്നത പൊലീസുകാര്‍ക്കിടയിലെ പ്രധാന കലാകാരനാണ് ടോമിന് തച്ചങ്കരി. പാട്ട് എഴുതിയും സംഗീതം നല്‍കിയുമെല്ലാം ഇതിനകം കയ്യടി നേടിയിട്ടുണ്ട്. ഈ 31ന് അദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്യും.
വിരമിച്ച ശേഷം സര്‍വീസ് അനുഭവങ്ങളെല്ലാം ചേര്‍ത്ത് ആത്മകഥയെഴുതുകയാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പതിവ്. എന്നാല്‍ അല്പം വ്യത്യസ്തമായ വഴി സ്വീകരിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. കാക്കിക്കുപ്പായം ഊരിയാല്‍ സിനിമാക്കാരന്റെ കുപ്പായം അണിയും. കഥയും തിരക്കഥയും സംഗീതവും തുടങ്ങി അഭിനയം വരെ ആലോചനയിലുണ്ട്. സര്‍വീസ് അനുഭവങ്ങള്‍ ചേര്‍ത്തുള്ള സിനിമാക്കഥ എഴുത്തുവഴിയിലാണ്.
കെ.എസ്.ആര്.ടി.സിയുടെ തലപ്പത്ത് ഇരുന്നപ്പോളുള്ള അനുഭവങ്ങളാണ് ആദ്യം സിനിമയാകുക. രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന രീതിയിലാവും കെ.എസ്.ആര്.ടി.സിയിെല കഥ പറയുക.
സര്‍വീസില്‍ നിന്നിറങ്ങിയ ശേഷം തിരക്കിട്ട സിനിമാചര്ച്ചകളിലേക്ക് കടക്കാനാണ് തീരുമാനം. സിനിമയ്ക്കൊപ്പം ഭാര്യയുടെ പേരിലുണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോ പുനരാരംഭിക്കാനും ആലോചനയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.