കണ്ണൂർ: അയ്യൻകുന്ന് വാളത്തോട് ടൗണിൽ പ്രകടനവുമായി മാവോയിസ്റ്റുകൾ.ഒരു വനിത ഉൾപ്പെടെ അഞ്ചംഗ സായുധ സംഘമാണ് നഗരത്തിൽ പ്രകടനം നടത്തിയത്.
അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. 'ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക, എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്.അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.ഇന്നലെ വൈകുന്നേരമാണ് ഇവർ അങ്ങാടിയിലെത്തിയത്.
തോക്കുമേന്തിയാണ് പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ നാട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. അയ്യൻകുന്ന് വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് വിലയിരുത്തുന്നത്.
നേരത്തേയും അഞ്ചംഗ സംഘം അങ്ങാടിയിൽ പ്രകടനം നടത്തിയിരുന്നു. അതേ സംഘം തന്നെയാണ് ഇന്നെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.