കോട്ടയം: വൈക്കം പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിലാണ് ഡിഐജിയുടെ നടപടി. എസ്.ഐ. അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം. അതേസമയം, പൊലീസുകാരെ കൂട്ട സ്ഥലമാറ്റം നടത്തിയ നടപടിയിൽ പൊലീസ് സേനയിൽ അതൃപ്തി പുകയുകയാണ്.കേസിനെ പറ്റി വിശദമായി അന്വേഷിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. നടപടി എടുക്കപ്പെട്ട ഉദ്യോഗസ്ഥർ സേനയിൽ കാര്യക്ഷമമായി ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറയുന്നു.
അന്വേഷണത്തിനുള്ള സ്വാഭാവിക സമയം എടുത്തതിന്റെ പേരിൽ ഉണ്ടായ നടപടിയാണ് സേനയിലെ അതൃപ്തിക്ക് കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.