അമ്പാറനിരപ്പേൽ: സെന്റ് ജോൺസ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും അമ്പാറനിരപ്പേൽ എഫ്.സി.സി കോൺവെൻറ് മദർ സുപ്പീരിയർ സി.ജാൻസിയുടെ നാമേഹേതുക തിരുനാളും ആഘോഷിച്ചു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സ്കൂളിലെ വിദ്യാരംഗം കോർഡിനേറ്റർ അലീന തോമസ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി.സാങ്റ്റ , സി.ജാൻസി, പിടിഎ പ്രസിഡന്റ് ശ്രീ.ബിനു വെട്ടുവയലിൽ,അദ്ധ്യാപക പ്രതിനിധികളായ ശ്രീ.മാനുവൽ ടോമി,ശ്രീമതി ഷെറിൻ കെ. പയസ്, ശ്രീമതി ചിന്നു തോമസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.