മലപ്പുറം : 2001-2002 വർഷത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് തുടക്കമിട്ട് അഖിലേന്ത്യ തലത്തിൽ ശ്രദ്ധ നേടിയ വിജയഭേരി പദ്ധതിയെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ടി. മുജീബ് റഹ്മാനെ വിജയഭേരി സ്കൂൾ കോഡിനേറ്റർ മാരുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം നിർവ്വഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.തമിഴ് നാട്ടിലെ അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്നാണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ മുജീബു റഹ്മാൻ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
തിരുരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൊളിട്ടിക്കൽ സയൻസ് അധ്യാപകനായ ഇദ്ദേഹം സർവ്വ ശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് സർവ്വ കലാശാല സി.എച്ച്. ചെയർ ഗവേണിംഗ് ബോർഡ് അംഗവും ഗ്രേസ് എജുക്കേഷണൽ അസോസിയേഷൻ സിക്രട്ടറിയുമാണ്.
ഇന്ത്യയിൽ ഒരു തദ്ദേശസ്വര സ്ഥാപനം വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ ഇതുപോലൊരു പദ്ധതി വേറെ ഇല്ലെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. വിജയഭേരി പദ്ധതി അധ്യാപകരിലും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒപ്പം സമൂഹത്തിലും ഉണ്ടാക്കിയ മാറ്റം അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക വിദ്യാഭ്യാസ ചരിത്ര രേഖയിൽ വിജയഭേരി പദ്ധതി ജ്വലിച്ചു നില്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.2024 മാർച്ച് ലെ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയം ലഭ്യമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കറ്റ് പി വി മനാഫ്, പി കെ സി അബ്ദുറഹ്മാൻ, ടി പി എം ബഷീർ, വി കെ എം ഷാഫി, റൈഹാനത്ത് കുറുമാടൻ, യാസ്മിൻ അരിമ്പ്ര,
ഷഹർ ബാനു, വി.പി. ജസീറ, കെ.മുഹമ്മദ് ഇസ്മായിൽ പൂക്കോട്ടൂർ ,മലപ്പുറം ഡി.ഇ.ഒ .റുഖിയ ടീച്ചർ, ഡയറ്റ് പ്രിൻസിപ്പൽ സലീമുദ്ദീൻ, കൈറ്റ് കോഡിനേറ്റർ അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു. വിജയഭേരി ജില്ലാ കോഡിനേറ്റർ ടി.സലിം പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.