ലിവര്‍പൂൾ: ഇരുപത് പേര് ഇന്ന് ലിവര്‍പൂളില്‍ നിന്നും ഉള്ള രാത്രി യാത്ര ഒഴിവാക്കിയാല്‍ ഈസിജെറ്റ് 500 യൂറോ വരെ നല്‍കും. 19 പേർ യാത്ര ഒഴിവാക്കി. പൈലറ്റ് സാങ്കേതിക വശം യാത്രക്കാരോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ലാന്സരോട്ടയിലെ കാലാവസ്ഥയും കാറ്റും ടേക്ക് ഓഫിന് അനുകൂലമല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അന്നേ ദിവസം ലിവര്‍പൂളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് കാശ് തരുമെന്ന് പൈലറ്റ്.
വിമാനത്തില്‍ നിലവിലുള്ള ആളുകളുമായി ടേക്ക് ഓഫ് ചെയ്യുന്നതിലുള്ള അപകട സാധ്യത മുന്നില്‍ കണ്ടായിരുന്നു ക്യാപ്റ്റന്റെ ആവശ്യം. വിമാനത്തില്‍ നിറയെ യാത്രക്കാരുള്ളതിനാല്‍ അമിത ഭാരമുണ്ടെന്നും ഈ അവസ്ഥയില്‍ കനത്ത കാറ്റിലും ചൂടിലും ചെറിയ റണ്‍വേയിലൂടെ ടേക്ക് ഓഫ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പൈലറ്റ് അറിയിച്ചത്.
സ്വമേധയാ മുന്നോട്ട് വരുന്നവര്‍ക്ക് ഓഫറും നല്‍കിയിരുന്നു. സുരക്ഷയ്ക്ക് പ്രാഥമിക പരിഗണന നല്‍കുന്നത് മൂലമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും സാങ്കേതിക വശം വ്യക്തമാക്കി പൈലറ്റ് പറയുന്നു. പൈലറ്റിന്റെ ഓഫര്‍ സ്വീകരിച്ച് 19 പേര് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായിയെന്നാണ് റിപ്പോര്‍ട്ട്.
#easyJet's Captain asked 20 passengers to leave the aircraft because it was overweight and wouldn't be able to takeoff from #Lanzarote due to wind and warm weather. The flight from Lanzarote to #Liverpool was delayed by about 2 hours.
— FlightMode (@FlightModeblog) July 8, 2023
🎥 ©razza699/TikTok#Spain #uk #aviation pic.twitter.com/oa8pi4Imox
സ്പെയിൻ ഭരിക്കുന്ന പശ്ചിമാഫ്രിക്കയുടെ തീരത്തുള്ള കാനറി ദ്വീപുകളിലൊന്നായ ലാൻസറോട്ടെ വർഷം മുഴുവനും ചൂടുള്ള കാലാവസ്ഥയ്ക്കും ബീച്ചുകൾക്കും അഗ്നിപർവ്വത ഭൂപ്രകൃതിക്കും പേരുകേട്ടതാണ്. നിരവധി യൂറോപ്പ്യന്‍ ടൂറിസ്റ്റ്കള്‍ വേനല്‍ക്കാലത്ത് ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ എത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.