ഒരു കിലോയോളം കഞ്ചാവുമായി കോട്ടയത്ത് നഴ്സ് അറസ്റ്റിൽ

കോട്ടയം : ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ഒ​രു കി​ലോയോളം ക​ഞ്ചാ​വു​മാ​യി മെയിൽ ന​ഴ്‌​സ് എക്സൈസ് പി​ടി​യി​ൽ. തി​രു​വ​ല്ല ക​വി​യൂ​ർ വട​ശ്ശേ​രി മ​ല​യി​ൽ മ​ജേ​ഷ് (43) ആണ് പിടിയിലായത്.

ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജെ.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് കറുകച്ചാൽ ശാന്തിപുരം ഭാഗത്തു വെച്ച് ഇയാളെ പി​ടി​കൂ​ടി​യ​ത്.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച ഒ​രു​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 1.070 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പൊ​തി​ഞ്ഞ നി​ല​യി​ലും 1300 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു മ​ജേ​ഷ്.

മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​ദേ​ശ​ത്തെ ജോ​ലി​ ഉപേക്ഷിച്ചു നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​ലേ​ക്കും വി​ൽ​പ​ന​യി​ലേ​ക്കും തി​രി​യു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളാ​ക്കി ശാ​ന്തി​പു​രം ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !