സ്വപ്‌ന സഞ്ചാരികളെ അയർലണ്ട് വിളിക്കുന്നു ', സർക്കാർ ചിലവിൽ

അയർലണ്ട് : യുകെ, കാനഡ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ഏറി വരുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. ലക്ഷങ്ങൾ മുടക്കിയും പലരും പഠനത്തിനും ജോലിക്കുമായായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു വാർത്തയാണ് അയർലണ്ടില്‍ നിന്നും പുറത്തു വരുന്നത്. അതായത് അയലണ്ടില്‍ താമസിക്കാന്‍ പോകുന്നവർക്ക് രാജ്യം 70 ലക്ഷം രൂപ ഇങ്ങോട്ട് തരുമെന്നതാണ് ആ സന്തോഷ വാർത്ത.

രാജ്യത്തിന്റെ വളർച്ച ഉറപ്പാക്കാന്‍ എല്ലാ ഭാഗത്തും വികസനം ഒരു പോലെ എത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അയർലണ്ടും കാനഡയും പോലുള്ള പല രാജ്യങ്ങളിലും വേണ്ടത്ര ആള്‍ത്താമസമില്ലാത്ത നിരവധി പ്രദേശങ്ങൾ ഇപ്പോഴുമുണ്ട്.

ഈ സാഹചര്യങ്ങളിലാണ് തങ്ങളുടെ ചില പ്രത്യേക മേഖലകളിലേക്ക് താമസം മാറുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിന്നും സ്വന്തം രാജ്യത്ത് നിന്നുള്ളവരേയും ഓരോ രാജ്യവും ക്ഷണിക്കുന്നത്.

നേരത്തെ കാനഡയും സ്വിറ്റ്സർലൻഡുമൊക്കെ തങ്ങളുടെ ഒറ്റപ്പെട്ട മേഖലകളിലേക്ക് ഇത്തരത്തില്‍ ആളുകളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആളുകളെ താമസത്തിനായി ക്ഷണിക്കുക മാത്രമല്ല, വരുന്നവർക്ക് ഒരു വലിയ തുക അങ്ങോട്ട് കൊടുക്കാന്‍ തയ്യാറായിരിക്കുകയുമാണ് അയർലണ്ട് ഭരണകൂടം.

രാജ്യത്തെ 30 വിദൂര തീരദേശ ദ്വീപുകളിലൊന്നിലേക്ക് മാറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നവർക്ക് 84,000 യൂറോ (71 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കുമെന്നാണ് സർക്കാർ പ്രഖ്യാപനം.ഒറ്റപ്പെട്ട ദ്വീപുകളിലെ ജനസംഖ്യ വർധിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച ലിവിങ് ഐലന്‍ഡ്സ് നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി.

ഈ പദ്ധതിയിലൂടെ ദ്വീപുകളിലെ ജനസംഖ്യ വർധിപ്പിക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ദ്വീപികുളില്‍ ഉപേക്ഷിക്കപ്പെട്ട ഇടങ്ങളും നശിച്ചുകൊണ്ടിരിക്കുന്ന സംസ്കാരിക പൈതൃകങ്ങളും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും ഭരണകൂടം കണക്ക് കൂട്ടുന്നു.

ഇത്തരത്തില്‍ പണം അങ്ങോട്ട് നല്‍കി സർക്കാർ താമസത്തിനായി ക്ഷണിക്കുന്ന ദ്വീപുകളില്‍ അധികവും വലിയ തോതില്‍ ഗാതഗാത മാർഗ്ഗങ്ങള്‍ ഇല്ലാത്തതാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പ്രധാന നഗരങ്ങളിലേക്ക് എത്താന്‍ ബോട്ട്, അല്ലെങ്കില്‍ ഹെലികോപ്റ്റർ സഹായം തേടേണ്ടി വരും.

ചില ദ്വീപുകളില്‍ വേലിയേറ്റ സാധ്യതയുമുണ്ട്. ആളുകളെത്തി ജനസംഖ്യ വർധിച്ചാല്‍ പതിയെ വികസന പ്രവർത്തനങ്ങള്‍ സജീവമാക്കാനാണ് സർക്കാർ നീക്കം. ഈ പദ്ധതി ഇപ്പോള്‍ അവിടെ legal ആയി താമസിക്കുന്നവര്‍ക്ക് മാത്രമേ തുറന്നിട്ടിള്ളു. അതിനാല്‍ ഇനിയും കാത്തിരിക്കണം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !