ആലപ്പുഴ :അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇടങ്ങിയോടിയതോടെ അരൂർ പൊലീസ് കുറച്ചുസമയം വട്ടംകറങ്ങി. എം ഡി എം എ യുമായി പിടിയിലായ യുവാവാണ് അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പൊലീസുകാരെ വട്ടംകറക്കിയത്.
എന്നാൽ അര മണിക്കൂറിനുള്ളിൽ മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്നും പൊലീസ് ഇയാളെ പിടികൂടി.അരൂർ ചാലാറയാൽ യദുകൃഷ്ണൻ (27) ആണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയത്. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്. എം ഡി എം എ യുമായാണ് ഇയാൾ പിടിയിലായിരുന്നത്. കേസിൽ രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്.
98 ഗ്രാം എം ഡി എം എ യുമായാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഫിക്സ് വന്നതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി ഇറങ്ങിയോടിയത്.
എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നാണ് പ്രതി പറയുന്നത്. വീണ്ടും പിടിയിലായ പ്രതിയെ എക്സൈസിന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.