ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്തിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
മോഷ്ടാക്കളുടെ പേരിലെല്ലാം മോദിയെന്നുള്ളത്' എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ മാർച്ചിൽ രാഹുലിന് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
മോദിപരാമർശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിലാണ് രാഹുലിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. വിധി സ്റ്റേചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി ജൂലായ് ഏഴിന് വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
രാഹുൽ ഹർജിയുമായെത്തിയാൽ തന്റെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗുജറാത്ത് എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദി സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്.
2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്നയിരുന്നു പരാമർശം. രാഹുലിനെ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചതോടെ അദ്ദേഹം പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനായി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.