ഡൽഹി:പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇലക്ഷൻ കമീഷനും ഭരണകക്ഷിയുമായി ചേർന്ന് വ്യാജമായി സൃഷ്ടിച്ചതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
വോട്ടെണ്ണലിൽ വൻ അട്ടിമറി നടന്നു. തെരഞ്ഞെടുപ്പ് കമീഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ നഗ്നമായി ലംഘിച്ചു.ഭംഗറിലെ ജില്ലാ പരിഷത്ത് സീറ്റിൽ ഇടതുപക്ഷം പിന്തുണച്ച ഐഎസ്‌എഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ഫലം അട്ടിമറിച്ച് തൃണമൂൽ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു.
പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് വെടിവയ്‌പിൽ നാലുപേർ കൊല്ലപ്പെട്ടു.ഭംഗർ സംഭവം സംസ്ഥാന വ്യാപകമായി നടന്ന അട്ടിമറിയുടെ പ്രതീകമാണ്. തെരഞ്ഞെടുപ്പ് കമീഷൻ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാക്കിയും വോട്ടെണ്ണൽ സാവധാനമാക്കിയുമാണ് ഭരണകക്ഷിക്ക് അനുകൂലമായി കൃത്രിമഫലം നിർമിച്ചത്.
അർധരാത്രിയിൽ ഇടതുപക്ഷത്തിന്റെയും മറ്റ് മതനിരപേക്ഷ കക്ഷികളുടെയും കൗണ്ടിങ് ഏജന്റുമാരെ പുറത്താക്കിയാണ് പഞ്ചായത്ത് സമിതിയുടെയും ജില്ലാ പരിഷത്തിന്റെയും ഫലം പ്രഖ്യാപിച്ചത്.
ഇതിന് നിയമസാധുതയില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്ത് സിപിഐ എമ്മിനായി രേഖപ്പെടുത്തിയ ബാലറ്റുകൾ വൻതോതിൽ കണ്ടെടുത്തത് അട്ടിമറിയുടെ ആഴം വെളിവാക്കി.
ജനാഭിലാഷം അംഗീകരിക്കാതെ തൃണമൂലിനെ ജയിപ്പിക്കാനും ബിജെപിയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്‌ഠിക്കാനുമുള്ള ശ്രമം വ്യക്തം. ജനാധിപത്യത്തെ പരിഹസിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
തൃണമൂലിനും ബിജെപിക്കുമെതിരായ ജീവന്മരണ പോരാട്ടത്തിൽ ഏർപ്പെട്ട് ജനാധിപത്യം പുനഃസ്ഥാപിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഇടത്, കോൺഗ്രസ്, ഐഎസ്‌എഫ്, മറ്റ് മതനിരപക്ഷേ കക്ഷി പ്രവർത്തകർക്ക് പൊളിറ്റ്‌ബ്യൂറോ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.