വി. അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് വി. അല്‍ഫോന്‍സ.
അൽഫോൻസാ അൽഫോൻസ് എന്നി പേരുകൾ സ്വീകരിച്ച നാല്പത് വിദ്യാർത്ഥികളും അധ്യാപകരും സംഗമത്തിൽ പങ്കടുത്തു. അസിറ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ നാമധാരികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ഹെഡ് മാസ്റ്റർ സാബു മാത്യു സന്ദേശം നല്കി. അധ്യാപകരായ ജിജി ജോസഫ് ഫ്രാൻസിസ് ജോസഫ് സിനുജോസഫ് ഷാജി കോട്ടയിൽ എന്നിവർ നേതൃർത്വം നല്കി.
1910 ആഗസ്റ്റ് 10 ന് മുട്ടത്തു പാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായി വി. അല്‍ഫോന്‍സാമ്മ ജനിച്ചു. ആഗസ്റ്റ് 20 ന് മാമ്മോദീസ സ്വീകരിച്ച അല്‍ഫോന്‍സ 1917 നവംബര്‍ 27 ന് കുടമാളൂര്‍ പള്ളിയില്‍ നിന്ന് ആദ്യകുര്‍ബാന സ്വീകരിച്ചു.
അന്നക്കുട്ടി എന്നറിയപ്പെട്ടിരുന്ന അല്‍ഫോന്‍സ ചെറുപ്രായത്തില്‍ തന്നെ പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ വളരെ സൗന്ദര്യം നിറഞ്ഞ ഒരു പെണ്‍കിടാവായി അന്നംകുട്ടി മാറി. സൗന്ദര്യവും ഐശ്വര്യവും ഒത്തു ചേര്‍ന്ന അന്നംകുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടു വരാന്‍ പല കുടുംബങ്ങളും ആഗ്രഹിച്ചു. എന്നാല്‍ സ്വയം യേശുവിന് സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന അന്നംകുട്ടി വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല. തന്റെ സൗന്ദര്യമാണ് മഠത്തില്‍ പ്രവേശിക്കുന്നതിന് തടസമെന്ന് മനസ്സിലാക്കി സൗന്ദര്യം കെടുത്താന്‍ വേണ്ടി സ്വയം തീപ്പൊള്ളലേല്‍പിച്ചു. 1927 ലെ പെന്തക്കുസ്താ ദിനത്തില്‍ അല്‍ഫോന്‍സാമ്മ ഭരണങ്ങാനം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസറ്റ് സഭയില്‍ അംഗമായി ചേര്‍ന്നു. മഠത്തില്‍ വച്ചുണ്ടായ രോഗബാധകളും സഹനങ്ങളും അവള്‍ ദൈവത്തെ പ്രതി സഹിക്കുകയും ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ച വയ്ക്കുകയും ചെയ്തു.
1936 ആഗസ്റ്റ് 12 ന് അല്‍ഫോന്‍സാമ്മ നിത്യവ്രതവാഗ്ദാനം നടത്തി. എങ്കിലും രോഗപീഢകള്‍ തുടരുക തന്നെ ചെയ്തു. 1946 ജൂലൈ 28 ന് വിശുദ്ധയായ ആ കന്യക ഇഹലോകവാസം വെടിഞ്ഞു. 1986 ഫെബ്രുവരി എട്ടാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. 2007 ജൂണ്‍ 1ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്കും ഉയര്‍ത്തി.
എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു.
വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് വി. അല്‍ഫോന്‍സ. 1910 ആഗസ്റ്റ് 10 ന് മുട്ടത്തു പാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായി വി. അല്‍ഫോന്‍സാമ്മ ജനിച്ചു. ആഗസ്റ്റ് 20 ന് മാമ്മോദീസ സ്വീകരിച്ച അല്‍ഫോന്‍സ 1917 നവംബര്‍ 27 ന് കുടമാളൂര്‍ പള്ളിയില്‍ നിന്ന് ആദ്യകുര്‍ബാന സ്വീകരിച്ചു. അന്നക്കുട്ടി എന്നറിയപ്പെട്ടിരുന്ന അല്‍ഫോന്‍സ ചെറുപ്രായത്തില്‍ തന്നെ പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ വളരെ സൗന്ദര്യം നിറഞ്ഞ ഒരു പെണ്‍കിടാവായി അന്നംകുട്ടി മാറി. സൗന്ദര്യവും ഐശ്വര്യവും ഒത്തു ചേര്‍ന്ന അന്നംകുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടു വരാന്‍ പല കുടുംബങ്ങളും ആഗ്രഹിച്ചു. എന്നാല്‍ സ്വയം യേശുവിന് സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന അന്നംകുട്ടി വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല. തന്റെ സൗന്ദര്യമാണ് മഠത്തില്‍ പ്രവേശിക്കുന്നതിന് തടസമെന്ന് മനസ്സിലാക്കി സൗന്ദര്യം കെടുത്താന്‍ വേണ്ടി സ്വയം തീപ്പൊള്ളലേല്‍പിച്ചു. 1927 ലെ പെന്തക്കുസ്താ ദിനത്തില്‍ അല്‍ഫോന്‍സാമ്മ ഭരണങ്ങാനം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസറ്റ് സഭയില്‍ അംഗമായി ചേര്‍ന്നു. മഠത്തില്‍ വച്ചുണ്ടായ രോഗബാധകളും സഹനങ്ങളും അവള്‍ ദൈവത്തെ പ്രതി സഹിക്കുകയും ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ച വയ്ക്കുകയും ചെയ്തു.
1936 ആഗസ്റ്റ് 12 ന് അല്‍ഫോന്‍സാമ്മ നിത്യവ്രതവാഗ്ദാനം നടത്തി. എങ്കിലും രോഗപീഢകള്‍ തുടരുക തന്നെ ചെയ്തു. 1946 ജൂലൈ 28 ന് വിശുദ്ധയായ ആ കന്യക ഇഹലോകവാസം വെടിഞ്ഞു. 1986 ഫെബ്രുവരി എട്ടാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. 2007 ജൂണ്‍ 1ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്കും ഉയര്‍ത്തി.
എല്ലാ വർഷവും ജൂലൈ മാസം 19 മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.