ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡിൽ കാറിനു തീ പിടിച്ച് യുവാവ് മരിച്ച നിലയിൽ. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജെയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. നാട്ടുകാരാണ് കാർ കത്തുന്ന വിവരം പൊലീസ്, അഗ്നിശമന സേനകളെ അറിയിച്ചത്.തീ പൂർണമായും അണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കാറിനു തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.