തൃശൂര്‍: വടക്കാഞ്ചേരി പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററില്‍ വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ.

കോതോട്ടില്‍ അജിത ഭാസ്കരന്റെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്. അപകടത്തില്‍ ആളപായമില്ല. നാട്ടുകാരാണ് വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടിലേക്ക് ഓടിയെത്തി.
പിന്നീടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് തിരിച്ചറിയുന്നത്. വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെള്ളം പമ്ബ് ചെയ്ത് തീ അണക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.