"ഊഷ്മള സ്വീകരണം, ഹസ്തദാനം, കൂടിക്കാഴ്ചകൾ" 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ നടക്കും. പ്രതിപക്ഷ ഐക്യയോഗത്തിന്‍റെ ആദ്യദിനം തീർത്തും അനൗപചാരികമായിരുന്നു. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നിരിക്കുന്നത്. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാമെത്തി. എൻസിപിയുടെ നിർണായക നീക്കങ്ങൾ തുടരുന്നതിനാൽ ശരദ് പവാർ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു.
ദില്ലി ഓർഡിനൻസിനെതിരെ നിലപാടെടുത്തതോടെ യോഗത്തിനെത്തുന്ന ആം ആദ്മി പാർട്ടിയുടെ നിലപാട് നിർണായകമാകും. പ്രതിപക്ഷ യോഗം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇഡി റെയ്‍ഡുകൾ നടത്തിയത് ശക്തമായി ദേശീയ തലത്തിൽ ഉന്നയിക്കാൻ ധാരണയുണ്ടാകും. പല പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിൽക്കുമ്പോൾ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകാം. അത് ഒറ്റ യോഗത്തിൽ പരിഹരിക്കാനാകില്ലെന്നും, വിശദമായ ചർച്ചകൾക്ക് ശേഷം ഒരു സമവായമുണ്ടാക്കുമെന്നും കോൺഗ്രസടക്കം പറയുന്നു.
പ്രധാനമായും മൂന്ന് അജണ്ടകളാണ് നാളത്തെ പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയർപേഴ്സണോ കൺവീനറോ വേണോ എന്നും ചർച്ചയിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോർമുല. ഇതോടൊപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയം അടക്കം ജനങ്ങൾക്കിടയിൽ ഉയർത്തേണ്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
രാജ്യത്ത് ഇഡി രാജാണെന്നും, പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് ബിജെപി നാളെ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മികച്ച ജയം നേടിയ കർണാടകയുടെ മണ്ണിൽ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളിൽ പലരും പ്രകടിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷം തന്ത്രം മെനയുമ്പോൾ മറുതന്ത്രമൊരുക്കാൻ എൻഡിഎ നാളത്തെ യോഗത്തിൽ 38 പാർട്ടികൾ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു.ബംഗലുരുവില്‍ പ്രതിപക്ഷം തന്ത്രങ്ങള്‍ മെനയുമ്പോള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മറുതന്ത്രമൊരുക്കാന്‍ നാളെ എന്‍ഡിഎ യോഗം. ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. മോദിയുടെ വികസന അജണ്ടകളിൽ എല്ലാ പാർട്ടികൾക്കും താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാർട്ടികൾ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എൻഡിഎ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും നദ്ദ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമർശനം നദ്ദ പൂർണമായും തള്ളി. കേന്ദ്ര ഏജൻസികൾ സ്വാതന്ത്രരാണ്. ഇത് ജനാധിപത്യ രാജ്യമാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.