ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്യുകയും നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തതോടെ ഇ ഡി ക്കെതിരെ പ്രതിഷേധം ഇളക്കിവിടാനുള്ള ഡി എം കെ യുടെ ശ്രമങ്ങൾ തുടക്കത്തിലേ പാളി.
ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ഡി എം കെ യും സ്റ്റാലിനും ആദ്യം പ്രതികരിച്ചത്. എന്നാൽ അറസ്റ്റ് നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണെന്നും നടപടികൾ സുപ്രീംകോടതിയുടെ അനുമതിയോടെ ആയിരുന്നുവെന്നും മന്ത്രിക്കെതിരായ നടപടികൾക്ക് പരമോന്നത കോടതിയുടെ മുൻകൂർ അനുമതിയുണ്ടായിരുന്നുവെന്നും ഇ ഡി വ്യക്തമാക്കിയതോടെ ഭരണകക്ഷിയുടെ എല്ലാ പ്രതിരോധങ്ങളും പാളി.
അഴിമതി വഴി പണം കൈപറ്റുന്ന പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം.
മേയ് 16 നാണ് സെന്തിൽ ബാലാജി നല്കിയ അപ്പീൽ സുപ്രിം കോടതി തള്ളിയത്.സെന്തിൽ ബാലാജിയ്ക്ക് എതിരായ തെളിവുകൾ ഗൗരവസ്വഭാവത്തിലുള്ളതാണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. രാജ്യത്തെ പരമോന്നത നീതി പീഠം തന്നെ നടപടിയെ അനുകൂലിക്കുമ്പോൾ ഇ ഡി ക്കെതിരെയുള്ള ഡി എം കെ യുടെ നീക്കങ്ങൾ ദുർബലമായി. തുടർന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മന്ത്രിമാരുമായി ചർച്ച നടത്തി.
എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ഇ ഡി എത്തിയതെന്ന് വ്യക്തമാണ്.
മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ ഉൾപ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 3 ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ ഇന്നലെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിൽ പരിശോധനയ്ക്ക് എത്തിയത്.
കേന്ദ്രസേനാംഗങ്ങളെ സെക്രട്ടേറിയറ്റിൽ കയറാൻ തമിഴ്‌നാട് പൊലീസ് അനുവദിച്ചില്ല. എതിർപ്പ് അവഗണിച്ച് അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥർ മന്ത്രിയുടെ ചേംബറിനുള്ളിൽ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്.
സെന്തിൽ ബാലാജി ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ആശുപത്രി കേന്ദ്ര സേനയുടെ സുരക്ഷാ വലയത്തിലാണ്.മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടർന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥർ അറസ്റ് ചെയ്തത്. ചൊവ്വാഴ്‌ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ 2:30നാണ്. ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
2011-15 കാലഘട്ടത്തില്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും ഉൾപ്പെടെയുള്ള നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.