അമൽജ്യോതി കോളേജ് മാനേജ്മെന്റിന്റെയും പോലീസിന്റെയും ഒത്തുകളി അവസാനിപ്പിക്കുക : ABVP

അമൽ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷ് എന്ന വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് പോലീസും ഒത്തു കളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ്.

എബിവിപിയുടെ നേതൃത്വത്തിൽ അമൽ ജ്യോതി കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മരണം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പോലീസ് മാനേജ്മെന്റിന് ഒത്താശ പാടുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.




എബിവിപി മാർച്ചിന് നേരെ പോലീസ് ലാത്തി വീശയത്തിന് തുടർന്ന് എബിപി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. വരുന്ന ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരങ്ങളുമായി എബിവിപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ മാർച്ചിന് എബിവിപി കോട്ടയം ജില്ലാ പ്രസിഡണ്ട് ഒ എസ് സനന്ദൻ ,ജില്ലാ സെക്രട്ടറി ആർ ശ്രീരാജ്  സംസ്ഥാന സമിതി അംഗങ്ങളായ ശ്യാം നാഥ്,ശ്രീഹരി ഉദയൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാലിനി,ശ്രീഹരി ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !