വൈക്കം ഗ്രാമപഞ്ചായത്തിന്റെ ഹരിത സഭ 2023 ന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ നിർവഹിച്ചു

കല്ലറ: വൈക്കം ഗ്രാമപഞ്ചായത്തിന്റെ ഹരിത സഭ 2023 ന്റെ ഉദ്ഘാടനം കല്ലറ റബ്ബർ പ്രൊഡക്ഷൻ സൊസൈറ്റി ഹാളിൽ വച്ചു പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ നിർവഹിച്ചു. ഹരിത പ്രതിജ്ഞ വൈസ് പ്രസിഡന്റ്‌ ഷൈനി ബൈജു ചൊല്ലി കൊടുത്തു. 

കല്ലറ വൈക്കം ഗ്രാമപഞ്ചായത്തിന്റെ ഹരിത പ്രവർത്തന പുരോഗതി അവലോകന റിപ്പോർട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി ഉഷാകുമാരി എൻ എൻ അവതരിപ്പിച്ചു. ഹരിത കർമ സേന പ്രതിനിധികളുടെ അവലോകനം ശാലിനി ജിജിമോൻ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ശശികുമാർ വി കെ, മിനി ജോസ്, ജോയ് കോട്ടായിൽ,മറ്റ് ജന പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥൻ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേന അംഗങ്ങൾ, സീനിയർ സിറ്റിസൺ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വാർഡ് തല ആരോഗ്യ ജാഗ്രത സമിതി അംഗങ്ങൾ, വായനശാല പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

ഹരിത പ്രവർത്തന പുരോഗതി അവോലോകന റിപ്പോർട്ട്‌ സോഷ്യൽ ഓഡിറ്റ് ടീം അംഗമായ എം എൽ ചാക്കോ യ്ക്ക് കൈമാറി. ഹരിത കർമ സേന അംഗങ്ങളെ അനുമോധിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !