ചൊറിച്ചിൽ, വട്ടത്തിലുള്ള തിണർപ്പ്, ചർമ്മം ചുവന്ന് തടിക്കൽ, രോമം നഷ്ടമാകൽ തുടങ്ങിയവയാണ് റിങ് വേമിൻറെ ചില ലക്ഷണങ്ങൾ. അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നതെന്നും ദീർഘകാലം ഇതിന് ചർമ്മത്തിൽ തങ്ങി നിൽക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.
28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) അറിയിച്ചു. ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗൽബാധ ഒരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാൻ ഇപ്പോൾ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധർ പറയുന്നു.
രോഗബാധിതരായ സ്ത്രീകൾക്ക് ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ചൊറിഞ്ഞു തടിച്ചതായി സിഡിസി പറയുന്നു. കഴുത്തിലും നിതംബത്തിലും തുടയിലും വയറിലും വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ട് രോഗികളുടെ കുടുംബാംഗങ്ങളും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാൽ ഇവരെല്ലാം നിരീക്ഷണത്തിലാണ്.

.jpg)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.