അർദ്ധരാത്രിയിൽ വാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി തൊപ്പിയെ പൊക്കി പോലീസ്

കൊച്ചി: അസഭ്യമായ രീതിയിൽ പാട്ട് പാടിയതിനും മോശം വിഡിയോകൾ പ്രചരിപ്പിച്ചതിനും യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് യൂട്യൂബർ തൊപ്പിയെ പിടികൂടിയത്.

എറണാകുളത്തെ എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് ഇയാളെ മലപ്പുറം പോലീസ് പിടികൂടിയത്  

ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് കണ്ടെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. 

തൊപ്പിയ്ക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടതെന്ന് പൊലീസ് വിശദമായി പരിശോധിക്കും. ഇന്നുതന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീദ് പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതാണ് വിവാദമായത്. കൂടാതെ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.

തൊപ്പിയുടെ പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !