പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പ്രശ്നം മാത്രമാണ് വിജയപുരത്തെ ലൈഫ് ഫ്ലാറ്റിലെ ചോര്‍ച്ചയ്ക്ക് കാരണമെന്ന് ലൈഫ് മിഷൻ.

കോട്ടയം: വിജയപുരത്തെ ലൈഫ് ഫ്ലാറ്റിലെ ചോര്‍ച്ചയുണ്ടായ സംഭവത്തിൽ വിശദീകരണവുമായി ലൈഫ് മിഷൻ. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പ്രശ്നം മാത്രമാണ് വിജയപുരത്തെ ലൈഫ് ഫ്ലാറ്റിലെ ചോര്‍ച്ചയ്ക്ക് കാരണമെന്ന് ലൈഫ് മിഷൻ.

 അതെ സമയം തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളും കോട്ടയം വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ ചോര്‍ച്ചയ്ക്ക് കാരണമായെന്ന് സ്ഥലം സന്ദര്‍ശിച്ച ലൈഫ് മിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്ത രണ്ട് മണ്‍സൂണ്‍ സീസണ്‍ കഴിയും വരെ വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ നേരിട്ട് നിരന്തര നിരീക്ഷണം നടത്താനും ലൈഫ് മിഷന്‍ തീരുമാനിച്ചു. 

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം കോട്ടയം വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ചോര്‍ച്ചയെ ഗൗരവമായാണ് ലൈഫ് മിഷന്‍ കാണുന്നത്. പ്രീഫാബ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നിര്‍മിതി കേരളത്തില്‍ പുതിയതായതിനാല്‍ തന്നെ അതിലെ പിഴവുകള്‍ കണ്ടെത്താനും സമയമെടുക്കുമെന്ന് ലൈഫ് മിഷന്‍ ഉദ്യോഗസ്ഥർ പറയുന്നു.

ഇനിയും പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പില്ല. പക്ഷേ, പ്രശ്നമുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പും ഫ്ലാറ്റ് സന്ദര്‍ശിച്ച ലൈഫ് മിഷന്‍ ചീഫ് എന്‍ജിനിയര്‍ താമസക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. 

2500 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് വിജയപുരത്തെ ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി നടത്തിയ നിര്‍മിതിയില്‍ തൊഴിലാളികള്‍ക്കുണ്ടായ പിഴവുകളും ചോര്‍ച്ചയ്ക്ക് വഴിവച്ചെന്ന നിഗമനവും ലൈഫ് മിഷന്‍ അധികൃതര്‍ പങ്കുവച്ചു.

മഴ ശക്തമാകും മുമ്പ് ഫ്ലാറ്റിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ ഊര്‍ജിതമായ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്.അതേസമയം, ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം രണ്ട് മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !