ന്യുയോർക്ക്;വാഷിംഗ്ടൺ ഡിസിയിൽ ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ (ഓപ്പറേഷൻസ്) അന്ന ബ്ജെർഡെയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ലോകബാങ്ക് ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലോകബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന റീബിൽഡ് കേരള ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ വികസന നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്കിന്റെ ഉന്നതതല സംഘം നേരത്തെ കേരളത്തിലെത്തുകയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന യോഗം അതിന്റെ തുടർച്ചയാണെന്നും അതിൽ പറയുന്നു.മുഖ്യമന്ത്രിയെ കൂടാതെ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി പി ജോയ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.