ചെങ്ങന്നൂര്‍: തിരുവനന്തപുരം ആനയറ സ്വദേശിനിയായ 41കാരിയെ പീഡിപ്പിച്ച കേസില്‍ ചെങ്ങന്നൂര്‍ നഗരസഭ ഡ്രൈവര്‍ അറസ്റ്റില്‍.തിരുവനന്തപുരം തിരുവല്ലം പുഞ്ചകരി ബാബു വിലാസം വീട്ടില്‍ ഷാജി (39) ആണ് അറസ്റ്റിലായത്.
2021 മാര്‍ച്ചില്‍ കോവളത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച പ്രതി ഫോണില്‍ ഫോട്ടോയെടുത്ത ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് ഓഗസ്റ്റില്‍ കോവളം ബീച്ചിനും,
കോവളം ലൈറ്റ് ഹൗസിനു സമീപമുള്ള ലോഡ്ജുകളില്‍ വച്ച് പീഡിപ്പിക്കുകയും 2022 മാര്‍ച്ചില്‍ കുട്ടിക്കാനത്ത് ലോഡ്ജില്‍ വച്ച് വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടില്‍ വച്ചും ഇവരെ പീഡിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ 11ന് ഇയാളുടെ കാറില്‍ കയറ്റി വീണ്ടും പീഡനത്തിനായി നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ച ഇവരെ മര്‍ദ്ദിക്കുകയും മുന്‍പെടുത്ത നഗ്നഫോട്ടോകള്‍ മക്കള്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഇന്ന് രാവിലെ 10.40ഓടെ മാന്നാര്‍ എസ്എച്ച്ഒ ജോസ് മാത്യു, ചെങ്ങന്നൂര്‍ എസ്ഐ എം.സി അഭിലാഷ്, എസ്ഐ അനിലാ കുമാരി, എഎസ്ഐ ശ്രീജിത്ത്, എസ്ഐ അജിത്ഖാന്‍, സീനിയര്‍ സിപിഒ സിജു, സിപിഒ അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്്തത്. ഇയാളെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്ര്റ്റ് കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.