മലപ്പുറം: ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പറപ്പൂർ ഐ യു എച്ച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് മുഹ്സിൻ. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അതേസമയം, കോഴിക്കോട് വടകരയിൽ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ പറ്റി. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നൽ ബാധിച്ചത്.
ശക്തിയായ ഇടിമിന്നലേറ്റ് വീടിന്റ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. കനത്ത മഴയോടൊപ്പമാണ് ശക്തമായ ഇടിമിന്നലുണ്ടായത്. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.