വെള്ളമില്ല; കോട്ടയം മെഡിക്കല്‍ കോളജിലെ 28 ശസ്‌ത്രക്രിയകള്‍ മുടങ്ങി

കോട്ടയം : വെള്ളമില്ലാത്തതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്താനിരുന്ന 28 ശസ്‌ത്രക്രിയകള്‍ മുടങ്ങി.

ജലവിതരണം മുടങ്ങിയതോടെ വെള്ളം എത്തിച്ചത്‌ അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍. പ്രധാന തീയ്യേറ്ററിലെ ശസ്‌ത്രക്രീയകളാണു മുടങ്ങിയത്‌. 

ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 10, അസ്‌ഥിരോഗ വിഭാഗം 8,ന്യൂറോ സര്‍ജറി വിഭാഗം 2 ഗൈനക്കോളജിയിലെ 3 മേജര്‍ ശസ്‌ത്രക്രിയ മറ്റു വിഭാഗങ്ങളിലായി 5 എന്നിങ്ങനെ 28 ഓളം ശസ്‌ത്രക്രിയകളാണു ഇതോടെ മാറ്റിവെക്കേണ്ടി വന്നത്‌. മെഡിക്കല്‍ കോളജിലേക്കുള്ള ജല വിതരണപൈപ്പിന്റെ തകരാര്‍ മൂലമാണു ജല വിതരണം തടസപ്പെട്ടതെന്നാണു വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയുടെ ദൈനം ദിന പ്രവര്‍ത്തനത്തിനും വാര്‍ഡുകളില്‍ കഴിയുന്നരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുംപ്രാഥമിക കൃത്യ നിര്‍വഹണത്തിനു വെള്ളം ലഭ്യമല്ലാതിരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. അത്യാഹിത വിഭാഗത്തിലും, ഒ.പി കളിലും രോഗികളെ പരിശോധിക്കുന്ന ചില ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കുവാന്‍ കഴിയാതെ വന്നു.

തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചശേഷമാണ്‌ 11 മണി യോടെആശുപത്രിയുടെ ദൈനം ദിന പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ വൈകിട്ടോടെയാണു ശുദ്ധജല വിതരണം ആരംഭിച്ചത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !