കോട്ടയം: ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായ അക്രമം നടക്കുന്നു എന്ന് ആരോപിച്ച് കത്തോലിക്കാ സഭ കാഞ്ഞിരപ്പള്ളിയിൽ റാലി നടത്തി. കത്തോലിക്ക കോണ്‍ഗ്രസിന്‍റെയും യുവദീപ്തിയുടെയും നേതൃത്വത്തില്‍ ആയിരുന്നു ഐക്യദാർഢ്യ റാലി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ജനങ്ങൾ റാലിയിൽ പങ്കെടുത്തു.
അമല്‍ജ്യോതി കോളേജ് സമരങ്ങൾക്ക് പിന്നാലെയാണ് കത്തോലിക്ക സഭയുടെ പ്രതിരോധറാലി. അമൽജ്യോതി കോളേജിലെ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സഥാപനത്തിനു നേരെ ആരോപണം ഉയർന്നിരുന്നു വിദ്യാർത്ഥി സമരം കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ആരോപണം ഉന്നയിച്ചിരുന്നു.
ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞു. രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം ആരംഭിച്ചിരുന്നത്.
ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് കോളേജിലെ വിദ്യാർഥി സമരം പിന്‍വലിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ശ്രദ്ധയുടെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.