കോട്ടയം ;മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സീലും ഒപ്പും നിർമ്മിച്ച് ഗുരുതര ക്രമക്കേടിലൂടെ ജോലിതട്ടിയ കുട്ടി സഖാവിനെ ഇതുവരെ പിടികൂടാൻ കേരളാ പോലീസിന് സാധിച്ചില്ലെങ്കിൽ കാക്കി ഊരിവെച്ച് പാർട്ടി അംഗത്വം എടുക്കുന്നതാണ് നല്ലതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സഖാക്കളുടെ തട്ടിപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇടുക്കിയിലെ അഖിൽ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അകത്തുപോയ ശിവരഞ്ജിത് പിഎസി വഴി കേരളാ പോലീസിൽ കടന്നുകൂടാൻ ശ്രമിച്ചത് നമ്മൾ കണ്ടതാണ്. തറയാണെങ്കിലും കുട്ടി സഖാവിന് തറയെന്നു പോലും എഴുതാൻ അറിയില്ല ''
നാടുനീളെ നടന്ന് വൈരുദ്ധ്യാത്മിക ഭൗതിക വാദം കുഴച്ച് സാമ്രാജിത്വ ഭീകരത ചേർത്ത് പുരോഗമന വാദികൾക്കും പാർട്ടിക്കാർക്കും ക്‌ളാസെടുക്കുന്ന സുനിൽ പി ഇളയിടത്തിന്റെയും കലേഷിന്റെ കവിത മോഷ്ടിച്ച് പ്രിയ സഖാവ് ദീപ നിശാന്തിന് കൊടുത്ത ശ്രീചിത്രനുമടക്കം മോഷണ കലയുടെ ഉന്നത ബിരുദം കരസ്ഥമാക്കിയ കമ്മ്യുണിസ്റ്റുകളാണ് നാട്ടിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ഗവേഷണ പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വഴക്കുലയെ വൈലോപ്പിള്ളിയുടെതാക്കി മാറ്റി പ്രബന്ധത്തിലെ മറ്റു കോപ്പിയടികൾ പിടിക്കപ്പെട്ടപ്പോൾ
കോപ്പിയടിയല്ല '' ആശയം ഉൾക്കൊണ്ടതാണ് എന്ന് പറഞ്ഞു കോപ്പിയടിക്ക് മലയാള ഭാഷയിൽ പുതിയ വാഗ്ധോരണികൾ സംഭാവന ചെയ്ത ചിന്ത ജെറോമും അന്തസ്സായി പഠിച്ചു നേടിയവരല്ല 'കട്ടതു തന്നെ'' ഇവരുടെയൊക്കെ യോഗ്യത സഖാവാണ് എന്നത് മാത്രമാണ്എന്നും ഹരി കൂട്ടിച്ചേർത്തു.
കാലടി സംസ്‌കൃത സർവകലാശാലയിൽ പല പ്രഗത്ഭരും കടന്നുകൂടിയതിന്റ അന്തിചർച്ചകൾ നമ്മൾ കണ്ടതാണ്. കെ കെ രാഗേഷിന്റെ പ്രിയ പത്നി പ്രിയയും മുൻ എംപി പികെ ബിജുവിന്റെ ഭാര്യയും ഷംസീറിന്റെ ഭാര്യയും എംബി രാജേഷിന്റെ ഭാര്യയുടേതുമടക്കം ഏറെ ചർച്ചചെയ്ത നിയമനങ്ങൾ വേറെയും അന്തരീക്ഷത്തിൽ ഉണ്ട്.
യുജിസി നിബന്ധനപ്രകാരം പിഎച്ച്ഡി യോഗ്യത വേണ്ട അധ്യപക തസ്തികയിലേക്ക് ഗവേഷണ ബിരുദമുള്ളവരെ തള്ളിക്കളഞ്ഞു നടത്തിയ നിയമനങ്ങൾ വേറെയും. നിലവിൽ ഇത്തരം നിയമനങ്ങളുടെ പുതിയ വേർഷനാണ് കെ വിദ്യയിലൂടെ കേരളം കാണുന്നത്.
വിദ്യ സഖാവിനെ ഉടൻ തന്നെ പിടികൂടിയാൽ ക്രമക്കേടിന്റെ വ്യാപ്തി കൂടും എന്ന് അറിയാവുന്ന പോലീസ് സഖാക്കൾ സകലർക്കും രക്ഷപെടാനുള്ള അവസരമാണ് ഇപ്പോൾ കൊടുത്തിരിക്കുന്നതെന്നും മധ്യമേഖലാ പ്രസിഡന്റ് ആരോപിക്കുന്നു.
''ഇരു ലോകങ്ങളിലും ഒരുപോലെ മുന്നേറുന്നത് കാണാൻ കാലം കാത്തുനിൽക്കുന്നു'' എന്ന് ആശംസ അറിയിച്ച ഇടത് അധ്യാപക സഖാക്കളും പട്ടികജാതി സംവരണം അട്ടിമറിച്ചു ദിവ്യയ്ക്ക് ഗവേഷനത്തിനു നിലമൊരുക്കിയ സകലരും ക്രമക്കേടിൽ പിടിക്കപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് കേസ് അട്ടിമറിക്കാൻ ഉന്നതവിദ്യാഭ്യസ വകുപ്പും പോലീസും വിയർപ്പൊഴുക്കുന്നതെന്നും ഹരി ആരോപിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.